വ്യത്യസ്തമായ പാചകവുമായി മലയാളികളെ രസിപ്പിച്ച ഫിറോസ് ചുട്ടിപ്പാറയുടെ വീഡിയോയ്ക്ക് ഏറെ ആരാധകരാണുള്ളത്. വലിയ അളവിൽ ആഹാരം ഉണ്ടാക്കുന്ന യൂട്യൂബർ എന്ന നിലയിലാണ് ഫിറോസ് ചുട്ടിപ്പാറ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഇപ്പോഴിതാ പന്നിയെ നിര്‍ത്തിപ്പൊരിക്കാന്‍ ചൈനയിലേയ്ക്ക് യാത്ര ചെയ്തിരിക്കുകയാണ് ഫിറോസ് ചുട്ടിപ്പാറ. താന്‍ ചെയ്യുന്ന വിഡിയോകള്‍ക്കെല്ലാം സ്ഥിരം ചോദിക്കുന്ന ചോദ്യമാണ് പന്നിയെ കറിവയ്ക്കുമോ എന്നും അത് ചെയ്യാനാണ് പോകുന്നതെന്നും ഫിറോസ് പറയുന്നു.
‘ഞാന്‍ ഏത് വിഡിയോ ചെയ്താലും അതിന്‍റെയെല്ലാം അടിയില്‍ വന്ന് എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ഫിറോസിന് പന്നിയെ കറിവയ്ക്കാന്‍ പറ്റുമോ, കഴിക്കാന്‍ പറ്റുമോ, എന്ന് ഏതായാലും അത്തരം ചോദ്യം ചോദിക്കുന്നവര്‍ക്ക് ഞാന്‍ ഇതാ പന്നിയെ ഗ്ലില്ല് അടിക്കാന്‍ പോകുന്നു’ ഫിറോസ് പറഞ്ഞു.
വറുത്തരച്ച മയില്‍ കറി, ഒട്ടകപ്പക്ഷി ഗ്രില്‍, 100 കിലോ മീന്‍ അച്ചാര്‍, 35 കിലോ വരുന്ന പാമ്പ് ഗ്രില്‍, എന്നിവയടക്കമുള്ള വീഡിയോകൾ ചെയ്താണ് ഫിറോസ് ചുട്ടിപ്പാറ വൈറലായത്.