നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് തോന്നിയിട്ടില്ലെന്ന് നടന്‍ രമേശ് പിഷാരടി. താന്‍ അതിജീവിതയ്ക്കൊപ്പമാണെന്നും ദിലീപേട്ടന്‍ കുറ്റക്കാരനാണെന്ന് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപ് കുറ്റക്കാരനാണെന്ന് തോന്നാന്‍ തന്‍റെ കയ്യില്‍ തെളിവൊന്നുമില്ലെന്നും പിഷാരടി പറഞ്ഞു.
Also Read: 'അന്ന് രാത്രി ബഹ്റയെ വിളിച്ചത് ഞാന്‍, അല്ലാതെ പിടി തോമസ് അല്ല'; തുറന്നു പറഞ്ഞ് ലാല്‍
''ഈ നീതിയുമായി ബന്ധപ്പെട്ട് എനിക്ക് തോന്നുന്ന ഒരു കാര്യം ഒരു വിഭാഗം ആളുകളോ ഞാനോ നിങ്ങളോ മാധ്യമങ്ങളോ ഒക്കെ തീരുമാനിക്കുന്ന ഒരു നീതി ഉണ്ട്. കോടതിയില്‍ വരുന്ന കാര്യങ്ങൾ കൂട്ടിക്കിഴിച്ച് കോടതി പറയുന്ന ഒരു നീതിയും ഉണ്ട്. ഈ രണ്ടു നീതികളും തമ്മിൽ എപ്പോഴും പൊരുത്തക്കേടുകൾ ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. എല്ലാവർക്കും സ്വാഗതാര്‍ഹമായ എല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന വിധികൾ ഉണ്ടാകാറില്ല. ചിലപ്പോഴൊക്കെ അത് ഉണ്ടാകാറുണ്ട്. അങ്ങനെ ചിന്തിക്കുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം കോടതി പറഞ്ഞത് ഇപ്പോഴത്തെ സാഹചര്യത്തിൽ വിശ്വസിക്കുക എന്നുള്ളതാണ് എനിക്ക് പറ്റുന്ന കാര്യം തോന്നിയിട്ടുണ്ട്''
താന്‍ കേസ് അന്വേഷിക്കുകയോ അതിന് പിന്നാലെ പോവുകയോ ചെയ്തിട്ടില്ല. ഇന്നയാള്‍ കേസില്‍ ഇല്ലെന്ന് പറയുമ്പോള്‍ അതിന് അപ്പുറം ഒരു പ്രസ്താവന പറയാന്‍ എന്‍റെ കയ്യില്‍ ഒന്നുമില്ല. നീതി നേരത്തെ ഫിക്സ് ചെയ്തുവച്ച് അത് കിട്ടണമെന്ന് പറയാനാകില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.
Also Read: 'എനിക്ക് സങ്കടമല്ല, രോഷമാണ്. ഈ പ്രതിഷേധം പ്രതികാരമായി മാറും'; നടിക്കു വേണ്ടി ദേവന്‍റെ വാക്കുകള്‍
''എല്ലാവരുമായി വ്യക്തിപരമായി അടുപ്പമുള്ളയാളാണ്. ഞാന്‍ അതിജീവിതയ്ക്കൊപ്പമാണ്. അവര്‍ക്ക് മാനസിക പിന്തുണ കൊടുക്കാനാകും. ദിലീപ് കുറ്റകാരനാണെന്ന് തോന്നിയിട്ടില്ല. അങ്ങനെ തോന്നാന്‍ എന്‍റെ കയ്യില്‍ ഒന്നുമില്ലായിരുന്നു. കേസ് കേട്ടയുടനെ കുറ്റകാരനാണെന്ന് പറയാന്‍ പറ്റില്ലലോ. പറഞ്ഞയാളെ വ്യക്തിപരമായി അറിയില്ല'' എന്നും രമേഷ് പിഷാരടി പറഞ്ഞു.