പ്രശസ്ത ഫുട്ബോളര്‍ ഐഎം വിജയനെ തിരഞ്ഞെടുപ്പ് ഗോദയിലിറക്കാന്‍ കോണ്‍ഗ്രസ്. വിജയന്‍ തയാറായാല്‍ മത്സരിപ്പിക്കും. ചേലക്കര, കോങ്ങാട്, ബാലുശേരി മണ്ഡലങ്ങളില്‍ പരിഗണിക്കും. എന്നാല്‍ ഐഎം വിജയന്‍ മനസ് തുറന്നിട്ടില്ല. തൃപ്പൂണിത്തുറയില്‍ രമേശ് പിഷാരടിയെ മത്സരിപ്പിക്കുന്നതും കോണ്‍ഗ്രസ് സജീവമായി പരിഗണിക്കുന്നുണ്ട്. സിറ്റിങ് എം.എല്‍.എ കെ.ബാബുവിന്റെ നിലപാട് തൃപ്പൂണിത്തുറയില്‍ നിര്‍ണായകമാകും.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുമെന്നും സൂചനയുണ്ട്. കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറും ഉപാധ്യക്ഷ പദവിയിലുള്ള മുഹമ്മദ് ഷമ്മാസും ആന്‍ സെബാസ്റ്റ്യനും പരിഗണനാപ്പട്ടികയിലുണ്ട്. പീരുമേട്ടിലാണ് അലോഷ്യസ് സേവ്യറിനെ പരിഗണിക്കുന്നത്.
ENGLISH SUMMARY:
The Indian National Congress is reportedly considering fielding Indian football legend IM Vijayan and popular actor Ramesh Pisharody in the upcoming 2026 Kerala Assembly elections. While IM Vijayan is being considered for seats like Chelakkara, Kongad, or Balussery, Ramesh Pisharody is a potential candidate for Thrippunithura if sitting MLA K. Babu opts out. The party is also focusing on youth representation, with KSU State President Aloysius Xavier and Vice President Mohammed Shammas on the probable list. Aloysius Xavier is being considered for the Peerumade constituency. These strategic moves aim to revitalize the UDF’s campaign with fresh faces and celebrity influence. Stay updated on the final candidate list and political developments in Kerala. Follow for more exclusive election news.