കേരള ബ്ലാസ്റ്റേഴ്സിന് കലൂര്‍ സ്റ്റേഡിയം വിട്ടുനല്‍കാന്‍ തീരുമാനമായി. ഇളവുകള്‍ നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് നാളെ ഇറങ്ങും. 3.5 ലക്ഷം രൂപയ്ക്കാണ് സ്റ്റേഡിയം വിട്ടുനല്‍കുക. FIRST ON MANORAMA NEWS

തദ്ദേശവകുപ്പ് നല്‍കാനാവുന്ന ഇളവുകളെപ്പറ്റി ജി.സി.ഡി.എയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ജി.സി.ഡി.എ ഇതിന് മറുപടി നല്‍കി. സ്റ്റേഡിയം വാടകയായി 9.25 ലക്ഷം രൂപയും ഒരുകോടി സെക്യൂരിറ്റി ഡെപ്പോസിറ്റുമാണ് GCDA ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണത്തെ നിരക്കായ 3.5 ലക്ഷത്തിന് സ്റ്റേഡിയം വിട്ടുനൽകണം എന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം. 25 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് പ്രതിനിധികള്‍ രാവിലെ ജി.സി.ഡി.എ ഉദ്യോഗസ്ഥരെ കണ്ടിരുന്നു. സ്റ്റേഡിയത്തിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ ടിക്കറ്റ് വില്‍പന തുടങ്ങിയിരുന്നില്ല. 

ENGLISH SUMMARY:

Kerala Blasters news confirms that the Kaloor stadium will be allotted to the team following a resolved rent dispute with the government. The official order with concessions will be issued tomorrow, allowing ticket sales to finally begin.