മലപ്പുറം വി കെ പടി ദേശീയപാതയിൽ വാഹനാപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു. പൊന്മല സ്വദേശികളായ ജിസ്മിന സുലൈമാന്‍, സഹോദരന് ജിബിന്‍ സുലൈമാന്‍ എന്നിവരാണ് മരിച്ചത് . ഇവർ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ സിഗ്നൽ ബോർഡിന്റെ കമ്പിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വൈകീട്ടോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.