കൊല്ലത്ത് കള്ളനോട്ടടിക്കുന്ന യന്ത്രം പിടികൂടി. പള്ളിത്തോട്ടം സ്വദേശി സിബിയോണിന്‍റെ വീട്ടില്‍നിന്നാണ് യന്ത്രവും നോട്ട് അടിക്കാനുള്ള പേപ്പറും പിടിച്ചെടുത്തത്. 

FIRST ON MANORAMA NEWS

 

പോലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് യന്ത്രം കണ്ടെത്തിയത്. കള്ളനോട്ടടിക്കാൻ ഉപയോഗിക്കുന്ന പേപ്പർ കഷ്ണങ്ങളും അഞ്ഞൂറ് രൂപയുടെ സ്റ്റിക്കറുകളും ഉൾപ്പെടെയുള്ള സാമഗ്രികളും പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കള്ളനോട്ടുകള്‍ പിടിച്ചെടുത്തിട്ടില്ല. തന്നെ തട്ടിക്കൊണ്ടുപോയി പണം തട്ടാൻ ശ്രമിച്ചതായി മുൻപ് സിബിയോൺ നൽകിയ വ്യാജ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

 

സമീപകാലത്ത് ആദ്യമായിട്ടാണ് വീട്ടില്‍ കള്ളനോട്ടടിക്കുന്ന യന്ത്രം പിടിച്ചെടുക്കുന്നതെന്ന് പൊലീസ് പറയുന്നു. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. 

ENGLISH SUMMARY:

Malayala Manorama Online News reports that a counterfeit currency printing machine was seized from a house in Kollam after the owner filed a fake kidnapping complaint. Police and DANSAF teams recovered printing equipment and paper from the Pallithottam native's residence during the investigation.