pp-divya-facebook-post-con

ഒരാളെ ബഹുമാനിക്കാനുള്ള ഏറ്റവും നല്ല വഴി അയാളോടുള്ള അഭിപ്രായ വ്യത്യാസങ്ങൾ അയാളോട് തന്നെ പറയണം എന്ന എം. എൻ. വിജയന്‍റെ വരികള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് സിപിഎം നേതാവ് പിപി ദിവ്യ. തന്റെ പോസ്റ്റുകളും, ഫോട്ടോകളും ശ്രെദ്ധിക്കുകയും മുടങ്ങാതെ മെസ്സഞ്ചറിലും, കമന്റ്‌ ബോക്സിലും ബഹുമാനിക്കുകയും ചെയ്യുന്ന കൊങ്ങി സൈബർ കോഴി കൂട്ടങ്ങൾക്ക് പ്രത്യേകം നന്ദിയുണ്ടെന്ന് പരിഹാസ രൂപേണ അവര്‍ കുറിച്ചു. പ്രസക്തമായ ചില കമന്റ്‌, മെസ്സേജുകൾ നിങ്ങളുടെ ഫോട്ടോ സഹിതം വൈകാതെ പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞാണ് ദിവ്യ പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

കോണ്‍ഗ്രസിന്‍റെ സൈബര്‍ പോരാളികള്‍ക്കെതിരെ പോസ്റ്റിടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഷാജന്‍ സ്കറിയക്കെതിരെയും ഫെയ്സ്ബുക്ക് പോസ്റ്റുമായി ദിവ്യ എത്തിയിരുന്നു.  പി പി ദിവ്യ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയ ശേഷം 23 വിദേശ യാത്ര ബിനാമി ഇടപാടിനായി പോയെന്നു കണ്ടുപിടിച്ച മറുനാടൻ ഷാജൻ സക്കറിയക്ക് അഡ്വ. വിശ്വൻ വക്കീൽ മുഖേനെ ഒരു നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ദിവ്യ വ്യക്തമാക്കി. 

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയതിനു ശേഷം താൻ വിദേശയാത്ര ചെയ്തത് രണ്ടു തവണ മാത്രം ആയിരുന്നുവെന്നും അവര്‍ കുറിച്ചു.

കെഎംസിസി ദുബായിയിൽ വെച്ച് നടത്തിയ പരിപാടിയിലും,  കണ്ണൂർ പ്രവാസി കൂട്ടായ്മ നടത്തിയ പരിപാടിയിലുമാണ് പങ്കെടുത്തത്. 

ഈ രണ്ടു പരിപാടിയും അവരുടെ സംഘടന ക്ഷണിച്ചത് പ്രകാരം സി പി ഐ എം സംസ്ഥാന കമ്മിറ്റി നിർദ്ദേശ പ്രകാരം ആണ് താൻ  പങ്കെടുത്തതെന്നും അവര്‍ വ്യക്തമാക്കുന്നു. 

രണ്ടു യാത്ര 23 ആകുന്ന മറുനാടൻ മാജിക്ക് എന്താണെന്നു എത്രയാലോചിച്ചിട്ടും മനസ്സിലായിട്ടില്ല..ഒന്ന് വിളിച്ചു ചോദിച്ചിരുന്നേൽ ഞാൻ എന്റെ പാസ്പോർട്ട്‌ കോപ്പി അയച്ചു തരുമായിരുന്നല്ലോ.. ഈ രാജ്യത്തെ ഭരണഘടന നമ്മുടെ അഭിപ്രായ സ്വന്ത്രത്തിനു തരുന്ന സംരക്ഷണവും, നീതിയുക്തമായ കാര്യങ്ങൾക്കു ജൂഡിഷ്യറിയുടെ പരിരക്ഷയും ഉള്ളത് കൊണ്ട്, ഷാജന്റെ മഞ്ഞ ചാനലിൽ എന്നെ കുറിച്ച് നടത്തിയ അപവാദ പ്രചരണം കൊണ്ട് എനിക്കുണ്ടായ അപമാനത്തിന് നിയമപരമായ നടപടി ആവശ്യപ്പെട്ടു ഒരു നോട്ടീസ് അയച്ചിട്ടുണ്ട്...

നിയൊക്കെ ഇതും വീഡിയോ ആക്കി വീണ്ടും കാശുണ്ടാക്കും, നാണം കെട്ടവൻ്റെ എവിടേയോ ആൽ മുളച്ചാൽ അതുംഒരു തണൽ എന്നോ മറ്റോ പറയുംപോലെ. പിന്നെ  എന്റെ ബിനാമിയും,  പെട്രോൾ പമ്പും ഏക്കർ കണക്കിന് ഭൂമിയും, കോടിക്കണക്കിനു സമ്പാദ്യവുമൊക്കെ ചികഞ്ഞു നടക്കുന്നവർ ദയവു ചെയ്തു നിങ്ങൾ തന്നെ ഇടപെട്ടു അതൊക്കെ എന്റ പേരിൽ ആക്കാൻ എന്നെയൊന്നു സഹായിക്കണം...

പ്ലീസ് അഭ്യർത്ഥനയാണ്.

കൂടിയ ഉമ്മാക്കിയുമായി വീണ്ടും വരുമെന്നറിയാം. ഇനിയും ഒന്നെ നിന്നെപോലുള്ളവരോടൊക്കെ പറയാനുള്ളു. മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടതുള്ളു, കനം ഇല്ലാത്തോണ്ട് തന്നെ നീയൊക്കെ കൊണ്ടുവരുന്ന ഏതു ഉമ്മാക്കിയയും നേരിടാനുള്ള കരുത്തു ഈ പ്രസ്ഥാനത്തിൽ ഇത്രെയുംകാലത്തെ പോരാട്ടം കൊണ്ട് നേടിയിട്ടുണ്ട്. – ദിവ്യ വിശദീകരിക്കുന്നു. 

ENGLISH SUMMARY:

PP Divya's Facebook post criticizes cyber trolls and addresses allegations made against her. She refutes claims of foreign trips and financial impropriety, vowing legal action against defamatory reports.