veena-mass

സീന്‍ ഒന്ന് : നാൻ വീഴ് വേൻ എന്ത് നിനത്തായോ എന്ന മാസ് ഡയലോഗ് പശ്ചാത്തലത്തില്‍, KL01,CW9804 വെള്ള ഇന്നോവ ക്രിസ്റ്റ ചീറിപാഞ്ച് വരുന്നു, പിന്നാലെ പൊലീസ് വണ്ടി, ഹൈ ആങ്കിളില്‍ ക്യാമറ

സീന്‍ രണ്ട് : ഏരിയല്‍ ഷോട്ടില്‍ കാറിന്‍റെ ഡോര്‍ തുറക്കുന്ന അംഗരക്ഷകന്‍, മന്ത്രി ചാടിയിറങ്ങുന്നു, മ്യൂസിക്ക് ലോയില്‍ നിന്ന് ഹൈ പിച്ചിലേയ്ക്ക്, കഴുത്തില്‍ കോളര്‍, സാരിചുറ്റി സ്ലോ മോഷന്‍ നടത്തം, ‘പുറത്തിറങ്ങി’ എന്ന് ക്യാപ്ഷന്‍.

പറഞ്ഞ് വന്നത് മന്ത്രി വീണാ ജോര്‍ജ് സ്വന്തം ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പുതിയ വിഡിയോയെ പറ്റിയാണ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു. പ്രവർത്തകർ ആക്രമിച്ചെന്നാരോപിച്ച് ആശുപത്രിയില്‍ കഴിഞ്ഞ മന്ത്രി വീണ്ടും മണ്ഡലത്തില്‍ സജീവമാകുന്നതിന്‍റെ ഭാഗമായിട്ടാണ് റീല്‍ പബ്ലീഷ് ചെയ്തിരിക്കുന്നത്.

അതേ സമയം വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന കെ.എസ്.യു. പ്രവർത്തകരുടെ ജാമ്യപേക്ഷ തള്ളി. കണ്ണൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. കസ്റ്റഡി അപേക്ഷയും അന്ന് തന്നെ കോടതി പരിഗണിക്കും.

ENGLISH SUMMARY:

Minister Veena George has released a new Facebook reel, featuring a dramatic entry and slow-motion walk, following an alleged attack by KSU activists in Kannur. The reel is seen as a move to re-engage with her constituency after being hospitalized.