നീലഗിരിയില്‍ പുലിയിറങ്ങുന്നത് ഇപ്പോള്‍ സ്ഥിരം വാര്‍ത്തയാണ്. എന്നാല്‍ ഒരു പൂച്ചയെ പിടിക്കാന്‍ ഓടിച്ച് ഹോട്ടലില്‍ കയറിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. ഇന്നലെയാണ് സംഭവം. ഹോട്ടലിനുള്ളില്‍ ഒരാള്‍ ചായ കുടിച്ചുകൊണ്ടിരിക്കുന്നു എന്തോ ശബ്ദം കേട്ട് നോക്കുമ്പോള്‍ ആദ്യം ഒരു പൂച്ച ഓടുന്നു, പിന്നെ കാണുന്നത് പിന്നാലെ പായുന്ന പുലിയെയാണ്.
ഹോട്ടലിലെ ടേബിളിന് അടിയിലൂടെ പൂച്ച ഓടിയതോടെ പുലി പിന്നാലെ പാഞ്ഞു ഈ സമയം ചായ കുടിച്ചുകൊണ്ടിരുന്ന മനുഷ്യന്‍ ഓടി രക്ഷപ്പെട്ടു. പൂച്ചയ്ക്ക് പിന്നാലെയായിരുന്നു പുലി എന്നതിനാല്‍ തന്നെ തലനാരിഴയ്ക്കായിരുന്നു ആ മനുഷ്യന് ജീവന്‍ തിരിച്ച് കിട്ടിയത്. പൂച്ചയ്ക്ക് പിന്നാലെ ഹോട്ടലിലൂടെ പുലി ഓടുന്നത് സിസിടിവിയില്‍ കാണാം.