feminism-definition

ഫെമിനിസ്റ്റാണോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരവുമായി മീനാക്ഷിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഒരു സ്ത്രീ തൻ്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതിൽ (അവകാശങ്ങളിൽ) നിന്നും വിലക്കിക്കൊണ്ട് സ്വന്തം  മൂല്യങ്ങൾ നേടാൻ ശ്രമിച്ചാൽ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് തൻ്റെ 'ഫെമിനിസം' എന്ന് താരം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

മതമിളകില്ലെന്ന് സ്വയം ഉറപ്പാക്കിയാല്‍ മതനിരപേക്ഷത നടപ്പാകുമെന്നും മീനാക്ഷി തുറന്നടിച്ചിരുന്നു. അത് സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വലിയ ചര്‍ച്ചകള്‍ക്കും തിരി കൊളുത്തിയിരുന്നു. മതമതിലുകള്‍ക്കപ്പുറമാണ് മതനിരപേക്ഷതയെന്നുമാണ് മീനാക്ഷി സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. തന്‍റെ ചിന്തകളെക്കുറിച്ച് പലരീതിയില്‍ ചര്‍ച്ച നടക്കുകയാണെന്നും പാഠപുസ്തകങ്ങളിലുളളത് പൂര്‍ണമല്ലെന്നും ചരിത്രം കൃത്യമാകണമെന്നും മീനാക്ഷി വ്യക്തമാക്കുന്നു. 

നീതീയും ന്യായവും എങ്ങനെ കാണുന്നുവെന്ന ഒരു കമൻ്റിലെ ചോദ്യത്തിന് കൃത്യമായ ഉത്തരവുമായും നേരത്തേ മീനാക്ഷി രം​ഗത്തെത്തിയിരുന്നു. മനുഷ്യൻ അവൻ്റെ ജീവിതം കൂടുതൽ പ്രശ്ന രഹിതമായി ഇരിക്കുവാൻ വേണ്ടി കൊണ്ടുവന്നതാണ് നീതിയും ന്യായവുമെന്ന് മീനാക്ഷി പറയുന്നു. ഉദാഹരണം ഇന്നത്തെ ചെറുപ്പക്കാർ നാളത്തെ വയസ്സന്മാരാണ് എന്ന് തിരിച്ചറിവിൽ ശക്തന്മായി ഇരിക്കുമ്പോഴുള്ള സുരക്ഷ അല്ലാത്തപ്പോഴും ഉണ്ടായിരിക്കുക. അഥവാ ശക്തനായിരുന്നപ്പോൾ തനിക്കുണ്ടായിരുന്നതൊക്കെ ആ ശക്തി ക്ഷയിക്കുമ്പോൾ, അല്ലെങ്കിൽ തന്നേക്കാൾ ശക്തനായി മറ്റൊരുവൻ വന്ന് കീഴ്പ്പെടുത്തി തൻ്റേതെല്ലാം കൊണ്ടുപോവാതിരിക്കുക എന്നതിനുള്ള ബുദ്ധിയാണത്.

മനുഷ്യൻ വനവാസിയായിരുന്ന കാലത്താവട്ടെ കാട്ടു നീതിയായിരുന്നു ഉണ്ടായിരുന്നത്. ആധുനിക പൗരബോധത്തിൽ കൂടുതൽ സുരക്ഷിതരായിരിക്കുക എന്നതിനു വേണ്ടി നീതിയും ന്യായവും കൂടുതൽ വ്യക്തതയോടെ പറയേണ്ടി വരുന്നു എന്നതാണ് സത്യം. ആധുനിക പൗരബോധത്തിൽ തുല്യത എന്നൊന്നിനെ നിർവചിക്കുമ്പോൾ ഒരു വീട്ടിലെ പുരുഷൻ ഗ്യാസ് കുറ്റിയെടുത്തു പൊക്കും എന്ന് പറഞ്ഞ് ആ വീട്ടിലെ സ്ത്രീ അതെടുത്തു പൊക്കണമെന്നില്ല. പുരുഷൻ്റെ പിന്നിലാണ് സ്ഥാനം എന്ന നിലയില്ലാതെ തുല്യത എന്ന നീതി വേണം.മറ്റൊന്ന് ഫിസിക്കലി ഡിസേബിൾഡ് ആയ ഒരാൾക്ക് തൻ്റെ വീൽചെയറിൽ ഒരു സാധാരണ ഒരാൾക്ക് സാധിക്കുന്നതു പോലെ എടിഎമ്മിലോ മാളുകളിലോ, കോളേജിലോ, ബാങ്കുകളിലോ ഒക്കെ എത്താൻ കഴിയും വിധം വീൽചെയർ റാമ്പുകൾ ഉറപ്പാക്കി അവരെയും തുല്യതയിൽ എത്തിക്കുക എന്ന ന്യായം.നമുക്ക് തോന്നുക ഇതൊക്കെ സ്റ്റേറ്റിൻ്റെ ഉത്തരവാദിത്തമാണെന്നാണ്. യഥാർത്തത്തിൽ ഇത് സമൂഹത്തിൻ്റെ കൂടി ഉത്തരവാദിത്വമാണെന്നതാണ് സത്യം.– മീനാക്ഷി വിശദീകരിക്കുന്നു. 

ENGLISH SUMMARY:

Feminism, as defined by Meenakshi Anoop, emphasizes equality and fairness for all. She argues that true equality should exist without infringing upon the rights of others, advocating for justice and social responsibility in modern citizenship.