പണിമുടക്കില്‍ ബസ് ഓടിച്ചാല്‍‌ ആരാണ് സ്വന്തം സേഫ്റ്റി ആഗ്രഹിക്കാത്തത്, ചീറിവരുന്ന കല്ലുകള്‍ക്കിടയില്‍ ‘തല’ കാക്കണമെങ്കില്‍ പത്തനംതിട്ട–കൊല്ലം ബസിലെ ഡ്രൈവര്‍ ഷിബു കണ്ടൊരു മാര്‍ഗം ദാ ഇതാണ്. ഹെല്‍മറ്റ് ധരിച്ച് ബസ് ഓടിക്കുക. കല്ലെറിയുന്നവര്‍ക്ക് എറിയാം, തടഞ്ഞ് നിര്‍ത്തി തെറിവിളിക്കുന്നവര്‍ക്ക് അതും ആകാം, എന്നാലും മുഖവും തലയും സെയ്ഫാണല്ലോ. എന്നാല്‍ ബസ് സമരാനുകൂലികള്‍ അടൂരില്‍ തടഞ്ഞു.

തിരുവനന്തപുരത്തും കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നില്ല. കടകളും പൂർണമായും അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവർക്ക് പൊലീസ് ഗതാഗത സൗകര്യമൊരുക്കുന്നുണ്ട്. ആർസിസിലേക്ക് ഉൾപ്പെടെയാണ് സർവീസ്. ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ കെഎസ്ആർടിസി ഡിപ്പോകളിൽ ഉൾപ്പെടെ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. എന്നാൽ സർവീസുകൾ നടത്തുന്നില്ലെന്നാണ് യാത്രക്കാരോട് പറയുന്നത്. എത്തുന്നവരെ സർവീസ് ഇല്ലെന്നു പറഞ്ഞ് മടക്കി അയയ്ക്കുകയാണ്. തൃശൂരും സർവീസ് നടത്താനൊരുങ്ങിയ കെഎസ്ആർടിസി ബസുകൾ പണിമുടക്ക് അനുകൂലികൾ തടഞ്ഞു. പൊലീസ് സംരക്ഷണത്തോടെ മാത്രമേ സർവീസ് നടത്താവൂ എന്നാണ് ഡിപ്പോകൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം.

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂർ പൊതുപണിമുടക്ക് പുരോഗമിക്കുകയാണ്. പൊതുമേഖല സ്ഥാപനങ്ങളിലെ അടക്കം 25 കോടിയിലേറെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കുചേരുന്നുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. സർക്കാർ ജീവനക്കാർക്ക് ഇന്ന് അവധിയെടുക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. കേരളത്തിൽ പണിമുടക്ക് ഏറെക്കുറെ പൂർണമാണ്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്.

ENGLISH SUMMARY:

A KSRTC bus driver in Pathanamthitta, identified as Shibu, took an unusual precaution to protect himself amidst the ongoing strike: he drove his bus wearing a helmet. This move was a personal safety measure against potential stone-pelting and verbal abuse from strike supporters.