ബസ് യാത്രക്കിടെ സ്ത്രീക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. ആലപ്പുഴ മാന്നാർ സ്വദേശി സാബുവാണ് പിടിയിലായത്. ഇടുക്കിയിൽ നിന്ന് കൊച്ചിയിലേക്കുള്ള കെഎസ്ആർടിസി ബസിലെ യാത്രക്കാരിയായ തങ്കമണി സ്വദേശിനിയുടെ പരാതിയിലാണ് പാലാരിവട്ടം പൊലീസിൻ്റെ നടപടി. 

പെരുമ്പാവൂരിൽ നിന്ന് ബസിൽ കയറിയ സാബു ഇടപ്പള്ളിയിൽ എത്തിയപ്പോൾ സ്ത്രീയുടെ ദേഹത്ത് കൈമുട്ടുകൊണ്ട് സ്പർശിക്കുകയും, സ്വന്തം വസ്ത്രം നീക്കി നഗ്നത പ്രദർശിപ്പിക്കുകയുമായിരുന്നു. 

സ്ത്രീ ഇക്കാര്യം ബസ് ജീവനക്കാരെ അറിയിച്ചതിനെ തുടർന്ന് ബസ് പാലാരിവട്ടം സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും, മറ്റു കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.