ജാതി രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച മാധ്യമ പ്രവർത്തകനും കലാസാംസ്‌കാരിക മേഖലയിലെ പ്രമുഖനമായിരുന്ന സക്കീർ ഹുസൈന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ആൾപ്പൂരം യൂട്യൂബിൽ റിലീസ് ചെയ്തു. പൂരം പൂരമാകുന്നത് ജാതിയില്ലാത്ത ആളുകടെ വിയർപ്പിന്റെ ഫലമാണ് എന്ന് പറയുകയാണ് ‘ആൾപ്പൂരം’ എന്ന ഡോക്യുമെന്ററി. പൂരത്തിന് ഒരുപാട് പേരുടെ അധ്വാനമുണ്ട്. ഈ മനുഷ്യ അധ്വാനത്തെ കുറച്ചു പറയുന്ന ഡോക്യുമെന്ററിയാണ് ആൾപ്പൂരം. ഇതിനോടകം തന്നെ നിരവധി വേദികളിൽ ആൾപൂരം പ്രദർശിപ്പിക്കുകയും iഇന്റർനാഷണൽ ഫോക്ലോർ ഫെസ്റ്റിവൽഓഫ് തൃശൂരിൽ സ്പെഷ്യൽ ജൂറി പുരസ്‌കാരം ആയ അന്താരാഷ്ട്ര പുരസ്‌കാരം ആൾപ്പൂരം എന്ന ഡോക്യുമെന്ററിക്ക് ലഭിക്കുകയുമുണ്ടായി.
ഡോക്യുമെന്ററിയുടെ മലയാളം പതിപ്പ് സോളിഡാരിറ്റി തൃശൂർ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ കേരള സാഹിത്യ അക്കാദമയിൽ വെച്ച് റിലീസ് ചെയ്യുകയുണ്ടായി. കലാ സാംസ്‌കാരിക മേഖയിലെ പ്രമുഖർ പ്രദർശനത്തിൽ പങ്കെടുത്തിരുന്നു. സക്കീർ ഹുസൈന്റെ മകൻ മാധ്യമ പ്രവർത്തകനും ഫിലിം മേക്കറുമായ ഇഷാർ ഹുസൈൻ ആണ് ഡോക്യൂമെന്ററിയുടെ മലയാളം പതിപ്പ് പുറത്തിറക്കിയത്. സോളിഡാരിറ്റി തൃശൂർ, സോളിഡാരിറ്റി കേരള എന്നീ യൂട്യൂബ് ചാനലിലൂടെയാണ് ഡോക്യുമെന്ററി റിലീസ് ചെയ്തിട്ടുള്ളത്.