തൃശൂര്‍ കുട്ടനെല്ലൂര്‍ ഔഷധിയുടെ എണ്‍പത്തിയഞ്ചാം വാര്‍ഷികവും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു. ഔഷധി ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ് അധ്യക്ഷയായിരുന്നു. പുതിയതായി നിര്‍മിച്ച പ്രധാന കവാടത്തിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. നവീകരിച്ച റോഡും തുറന്നു. ഔഷധ സസ്യ നഴ്സറിയും തുറന്നിട്ടുണ്ട്.