തൃശൂരിലും  ഉണ്ടൊരു  മിനി സ്വിറ്റ്സർലൻഡ്. മലനിരകൾക്ക് താഴെ പച്ചപ്പിന്‍റെ വിശാലത.അതിനിടയിൽ കൂട്ടത്തോടെ മേയുന്ന പശുക്കിടാങ്ങൾ. തണുത്ത കാറ്റും ശാന്തമായ അന്തരീക്ഷവും.ആ ഗ്രാമം ഏതെന്ന് കണ്ടു വരാം.

കൊടകരയ്ക്ക് സമീപത്തെ കാവനാടാണ്ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

പശുക്കിടാങ്ങൾക്കൊപ്പം മലനിരകളും പച്ചപ്പും ചേരുന്ന മനോഹര ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം റീലുകളിൽ നിറഞ്ഞതോടെ, കാവനാട് തേടിയെത്തുന്നവരുടെ എണ്ണവും കൂടുകയാണ്.റീലിൽ കണ്ട കാഴ്ച നേരിൽ കാണണം.അതിനൊപ്പം ഒരു റീലും എടുക്കണം.

പുൽമേടുകളിൽമേയുന്നതോടെയാണ് ഈ പ്രദേശത്തിന് വേറിട്ടൊരു ഭംഗി ലഭിക്കുന്നത്.കാഴ്ചയ്ക്ക് ഒരു സ്വിസ് ഗ്രാമം. 

സമീപത്തെ ഗോശാലയിലെ പശുക്കിടാങ്ങൾ. വലിയ ടൂറിസം കേന്ദ്രമൊന്നുമല്ല, മികച്ച  നിർമ്മിതികളുമില്ല.പ്രകൃതി ഒരുക്കിയ പച്ചപ്പും മലനിരകളും പശുക്കിടാങ്ങളും മാത്രം.

ENGLISH SUMMARY:

Kavanad in Thrissur is gaining popularity as Kerala's own 'mini Switzerland' due to its stunning natural beauty and pastoral scenes, attracting visitors who have seen its charm showcased in viral Instagram reels.