തൃശൂർ കാളത്തോട് സ്കൂട്ടറിനു പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർഥി മരിച്ചു. ഒല്ലൂക്കര ബ്രഹ്മകുളം വീട്ടിൽ ഏയ്ഞ്ചൽ (20) ആണ് മരിച്ചത്. വീടിനു തൊട്ടുസമീപമായിരുന്നു അപകടം. മണ്ണുത്തിയിൽ നിന്നു തൃശൂരിലേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസാണ് സ്കൂട്ടറിന്റെ പിന്നിലിടിച്ചത്. 

മൂന്നാം വർഷ ബിഡിഎസ് വിദ്യാർഥിനിയാണ് മരിച്ച ഏയ്ഞ്ചൽ. വീട്ടിലേക്കുള്ള ചെറിയ വഴിയിലേക്ക് കയറുമ്പോള്‍ ഓവർ ടേക്ക് ചെയ്ത് വന്ന ബസ് ഇടിച്ചാണ് അപകടം. റോഡിലേക്ക് വീണ പെൺകുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. അനുജനെ മണ്ണുത്തിയിൽ ട്യൂഷനു അയച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഏയ്ഞ്ചൽ. 

മണ്ണുത്തിയിൽ നിന്ന് തൃശൂർ പൊട്ടക്കുളം വരെയുള്ള ഭാഗത്ത് അമിത വേഗതയിൽ വാഹനങ്ങൾ സഞ്ചരിക്കുന്നതു മൂലം നിരവധി അപകടങ്ങൾ നിത്യസംഭവമാണെന്ന് നാട്ടുകാർ പറയുന്നു. ശരിയായ രീതിയിലുള്ള സിഗ്നൽ ബോർഡുകൾ സ്ഥാപിക്കുന്നതിൽ വലിയ വീഴ്ചയുണ്ടെന്നും നാട്ടുകാർ. നിരവധി തവണ പരാതി പറഞ്ഞിട്ടും ഒരു തരത്തിലുള്ള മാറ്റവും ഉണ്ടാവുന്നില്ല എന്നും നാട്ടുകാർ പറയുന്നു. 

ENGLISH SUMMARY:

Thrissur accident news highlights the tragic death of a BDS student after a KSRTC bus hit her scooter near Kalathod. Locals have raised serious concerns about overspeeding and the lack of proper traffic signals in the area.