നിർധനരായ വൃക്ക, അർബുദ രോഗികൾക്ക് ജോസ്കോ ചാരിറ്റബിൾ ട്രസ്റ്റ് തൃശൂരിൽ ധനസഹായം വിതരണം ചെയ്തു. അർബുദ, വൃക്ക രോഗികളായ ആയിരം പേർക്ക് പതിനായിരം രൂപ വീതം വിതരണം ചെയ്തു. ഭിന്ന ശേഷിക്കാരായ എഴുപത്തിരണ്ടു പേർക്ക് അയ്യായിരം രൂപ വീതവും നൽകി. തൃശൂർ തലോർ ധ്യാന കേന്ദ്രത്തിലായിരുന്നു പരിപാടി. ജോസ്കോ ഗ്രൂപ്പിന്റെ സി.എസ്. ആർ ഫണ്ടിൽ നിന്ന് ഒരു ഒരു കോടി പതിനഞ്ചു ലക്ഷമാണ് ധനസഹായം നൽകിയത്. ജോസ്കോ ഗ്രൂപ്പ് ഡയറക്ടർ അൽഫോൺസ ജോസ് ഉദ്ഘാടനം നിർവഹിച്ചു. ജോസ്കോ ഗ്രൂപ്പ് ചെയർമാൻ പി.എ. ജോസാണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.