തൃശൂര്‍ മാളയില്‍ ടാക്സി ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍. പാര്‍ക് ചെയ്ത കാറെടുക്കാന്‍ മാറിനില്‍ക്കാന്‍ പറഞ്ഞപ്പോഴായിരുന്നു ഡ്രൈവറുടെ മുഖം റോഡിലുരസി മര്‍ദിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഈ മര്‍ദനം. മുപ്പതുവര്‍ഷമായി മാളയില്‍ ടാക്സി ഡ്രൈവറാണ് അറുപത്തിയഞ്ചുകാരനായ ബാലന്‍. ടാക്സി കാറില്‍ ചാരിനില്‍ക്കുകയായിരുന്ന അതിഥി തൊഴിലാളിയോട് മാറി നില്‍ക്കാന്‍ പറഞ്ഞു. കാറെടുക്കാന്‍ വേണ്ടിയാണ് പറഞ്ഞത്.
മദ്യലഹരിയിലായിരുന്ന തൊഴിലാളി ക്ഷുഭിതനായി ഡ്രൈവറെ തല്ലി. മുഖം റോഡിലുരസി. പരുക്കേറ്റ ഡ്രൈവര്‍ ബാലന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സിസിടിവി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ആളെ തിരിച്ചറിച്ചത്. ബംഗാളുകാരനായ നാല്‍പത്തിരണ്ടു വയസുകാരന്‍ അഡോറാണ് പിടിയിലായത്. പെരുമ്പാവൂരില്‍ തയ്യല്‍ ജോലിക്കാരനാണ്. മാള പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.