• കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ ജീവനക്കാരി ദിൻഷയെ കൊലപ്പെടുത്തിയത് വിവാഹാഭ്യര്‍ഥന നിരസിച്ചതിനാലെന്ന് പ്രതി ജിത്തുവിന്‍റെ മൊഴി. ദിൻഷ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നതും പ്രകോപനമായെന്ന് ജിത്തു പൊലീസിനോട്

കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ ജീവനക്കാരി ദിൻഷയെ കൊലപ്പെടുത്തിയത് വിവാഹാഭ്യര്‍ഥന നിരസിച്ചതിനാലെന്ന് പ്രതി ജിത്തുവിന്‍റെ മൊഴി. ദിൻഷ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നതും  പ്രകോപനമായെന്ന്  ജിത്തു പൊലീസിനോട് പറഞ്ഞു. ദിൻഷയുടെ ഫോണിൽനിന്ന് മറ്റൊരാൾക്ക് അയച്ച സന്ദേശത്തെച്ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി മൊഴി നൽകിയതായി പൊലീസും  അറിയിച്ചു. Also Read: 9 മാസം പ്രണയം; ജിത്തു ദിന്‍ഷയുടെ ഫോണ്‍ പരിശോധിച്ചു; കത്തി ഓണ്‍ലൈനില്‍ വാങ്ങി കുത്തിക്കൊന്നു

കൊലപാതകം കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ജിത്തുവും ദിൻഷയും തമ്മിൽ മാസങ്ങളായി പരിചയമുണ്ടായിരുന്നു. ജിത്തു ജോലിചെയ്തിരുന്ന ഹോട്ടലിന് സമീപം ദിൻഷ ഏവിയേഷൻ കോഴ്സിന് എത്തിയതോടെയാണ് ഇരുവരും പരിചയപ്പെടുന്നത്.

ദിൻഷ ഉപയോഗിച്ചിരുന്ന ഫോണിലെ സിം കാർഡ് ജിത്തുവാണ് വാങ്ങിനൽകിയിരുന്നത്. പിന്നീട് ദിൻഷയ്ക്ക് മാരാമൺ റിസോർട്ടിൽ ജോലി ലഭിക്കുകയും സ്റ്റാഫ് ക്വാർട്ടേഴ്സിലേക്ക് താമസം മാറ്റുകയും ചെയ്തു. ദിൻഷയ്ക്ക് റിസോർട്ടിൽ ജോലി ലഭിക്കാൻ സഹായിച്ചതും ജിത്തുവാണെന്നാണ് വിവരം.

ജിത്തു നിരന്തരം ശല്യം ചെയ്യുന്നതായി ദിൻഷ പിതാവിനോട് പറഞ്ഞിരുന്നുവെന്ന് പിതൃസഹോദരൻ പ്രതികരിച്ചു. ജിത്തു ലഹരിക്കേസിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. പ്രതിയുടെ മൊഴിയും സാഹചര്യത്തെളിവുകളും പരിശോധിച്ചുവരികയാണ് പൊലീസ്.

ENGLISH SUMMARY:

The statement of Jithu, the accused in the murder of Dinsha Shaji, an employee at a resort in Maramon, Kozhenchery, Pathanamthitta, has emerged. According to police, Jithu told investigators that Dinsha’s closeness to another man and her rejection of his marriage proposal triggered the murder. Police said the accused also stated that an argument over messages Dinsha had sent to another person from her phone led to the killing.