കൊച്ചി മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റിന്റെ നിർമാണത്തിൽ ഗുരുതര പാകപ്പിഴകളാണ് മദ്രാസ് ഐഐടി നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ബലക്ഷയവും ശുചിമുറിയിലെ ചോർച്ചയും അടക്കം പ്രശ്‌നങ്ങൾ പരിഹരിച്ചത് ഫ്ലാറ്റുകൾ വാസയോഗ്യമാക്കാൻ 17 മുതൽ 23 കോടി രൂപവരെ ചെലവ് കണക്കാക്കുന്നു. ജിസിഡിഎ വിദഗ്ധ സംഘം രണ്ടാഴ്ച്ച മുൻപ് സർക്കാരിന് നിലവിലെ പ്രതിസന്ധി വിശദീകരിച്ച് റിപ്പോർട്ട് നൽകിയിരുന്നു. താമസക്കാരെ തൽക്കാലത്തേയ്ക്ക് മാറ്റിപ്പാർപ്പിക്കുന്നതിലടക്കം മുഖ്യമന്ത്രി വൈകാതെ തീരുമാനമെടുക്കും. Also Read: അശ്വന്ത് കോക്കിന് കുരുക്ക് മുറുകുന്നു; ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തേക്കും
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമിച്ച മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റുകൾ പാവപ്പെട്ട മനുഷ്യരുടെ കണ്ണിൽപ്പൊടിയിടാനുള്ള വികസന തട്ടിപ്പ് മാത്രമായിരുന്നു. ആസൂത്രണത്തിലും നിർമാണത്തിലും വീഴ്ച്ചയുണ്ടായി. ഫ്ലാറ്റുകളുടെ ബലക്ഷയത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നതാണ് മദ്രാസ് ഐഐടിയുടെ പഠന റിപ്പോർട്ട്. ശുചിമുറികൾ ചോർന്നൊലിക്കുന്നതാണ് പ്രധാന പ്രശ്‌നം. ശുചിമുറികളുടെ ടൈലുകൾ ഇളക്കി മാറ്റി അടിത്തറ വീണ്ടും ബലപ്പെടുത്തണമെന്ന് വിദഗ്ധസംഘം നിർദേശിക്കുന്നു.
ചോർച്ച തടയാനുളള സാങ്കേതിക മിശ്രിതം ഉപയോഗിച്ചാൽ ചെലവ് കൂടും. കോൺക്രീറ്റും ഷീറ്റുകൾക്കുമിടയിലെ വിടവു മൂലം ചുമരുകൾ ചോരുന്നു. വിടവുകൾ അടയ്ക്കണം. ഇരുമ്പ് ഷീറ്റുകൾ മുകളിൽ വിരിക്കണം. മാലിന്യനിർമാർജന സംവിധാനം വേണമെന്നും വിദഗ്ധ സംഘം നിർദേശിക്കുന്നു. ഫ്ലാറ്റുകളുടെ നിലവിലെ ശോച്യാവസ്ഥ വ്യക്തമാക്കി ജിസിഡിഎ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നിൽകിയിരുന്നു. ജിസിഡിഎ സൂപ്രണ്ടിങ് എൻജീനിയർ രണ്ടാഴ്ച്ച മുൻപ് ഫ്ലാറ്റുകൾ സന്ദർശിച്ചു. ജിസിഡിഎയിലെയും തദ്ദേശ വകുപ്പിലെയും ലൈഫ് മിഷനിലെയും സാങ്കേതിക വിദഗ്ധരെ ഉൾപ്പെട്ട സമിതിയുടെ നിർദേശത്തിന് അനുസരിച്ച് സർക്കാർ തുടർ നടപടി സ്വീകരിക്കും.
നിലവിലെ പ്രശ്നങ്ങൾ തീർക്കാൻ 17 മുതൽ 23 കേടി രൂപ വരെ ചെലവ് കണക്കാക്കുന്നു. ജിസിഡിഎയുടെ 70 സെന്റ് ഭൂമിയിൽ 82 അപ്പാർട്മെന്റാണ് നിർമിച്ചത്. 77 കുടുംബങ്ങളെ ആദ്യഘട്ടത്തിൽ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചു. 375 ചതുരശ്ര അടിയാണ് വിസ്തീർണം. ലൈഫ് മിഷനിൽ നിന്ന് 9.03 കോടി രൂപയും പിഎംഎവൈയുടെ 1.23 കോടി രൂപയും സിഎസ്എംഎല്ലിന്റെ 4.86 കോടിരൂപയും ഉൾപ്പെടെ 14.61 കോടി രൂപ നിർമാണ ചെലവ് വന്നുവെന്നാണ് എൽഡിഎഫ് സർക്കാർ അവകാശപ്പെട്ടത്. ഫ്ലാറ്റുകൾ വാസയോഗ്യമല്ലെന്ന് വ്യക്തമായതോടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങൾക്കായി ജില്ല കലക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗം വിളിച്ച് താമസക്കാരുമായി ചർച്ച നടത്തി പുനരധിവസിപ്പിക്കുന്നതിലും ഫ്ലാറ്റ് പൊളിക്കുന്നതിലുമടക്കം തീരുമാനമെടുക്കും.
മുണ്ടംവേലി ഫ്ലാറ്റില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ശുപാര്‍ശ നല്‍കി എറണാകുളം ജില്ലാ കലക്ടര്‍. ഫോര്‍ട്ട്‌കൊച്ചി തുരുത്തി ഭവനസമുച്ചയത്തിലേക്കാണ് ജനങ്ങളെ മാറ്റേണ്ടത് . കെട്ടിടം നവീകരിച്ച് സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് ഉപയോഗിക്കണം. ശുപാര്‍ശയുടെ പകര്‍പ്പ് മനോരമ ന്യൂസിന്.