മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബർ അശ്വന്ത് കോക്കിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടക്കാവ് പൊലീസ്, മോട്ടർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകും. കസ്റ്റഡിയിലെടുത്ത വാഹനം പരിശോധിച്ചതിൽ നിന്ന് എയർപിസ്റ്റളും പെല്ലറ്റുകളും കണ്ടെത്തി. തിങ്കളാഴ്ച രാത്രി എരഞ്ഞിപ്പാലം മിനി ബൈപാസിൽ വച്ച് കാൽനടയാത്രക്കാരെയും മറ്റ് വാഹനങ്ങളെയും ഇടിച്ചതിനെ തുടർന്ന് നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിലേൽപ്പിച്ചത്. Also Read: 'ഫസ്റ്റ് ഹാഫിൽ ഫുൾ സ്പീഡ്, സെക്കൻഡ് ഹാഫിൽ ഫൈനും കേസും'; അശ്വന്ത് കോക്കിനെ ട്രോളി കേരള പൊലീസ്
സംഭവത്തിൽ കേസെടുത്ത പൊലീസ്, കസ്റ്റഡിയിലെടുത്ത വാഹനവും എയർഗണും കോടതിയിൽ ഹാജരാക്കി. അശ്വന്തിന്‍റെ വാഹനത്തില്‍ നിന്ന് മദ്യം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എരഞ്ഞിപ്പാലം ജംക്ഷനില്‍ വച്ച് അശ്വന്ത് ഓടിച്ച വാഹനം റോഡില്‍ നിര്‍ത്തിയിട്ട കാറില്‍ ഇടിച്ചു. ഇതിന് പിന്നാലെ ഭിന്നശേഷിക്കാരന്‍ സഞ്ചരിച്ച വാഹനത്തിലും ഇടിച്ചു. ഇതോടെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. നാട്ടുകാരോടും പൊലീസിനോടും അശ്വന്ത് തട്ടിക്കയറുന്നതിന്‍റെ വിഡിയോയും പുറത്തുവന്നു. Read More: ‘ദാറ്റ്സ് കേരള പൊലീസ്, വെള്ളമടിച്ചോ എന്ന് ഞാൻ പറയില്ല!’; ആശുപത്രിയിലും ‘തഗ്ഗ’ടിച്ച് കോക്ക്
വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച് മടങ്ങവേ മദ്യപിച്ചിരുന്നോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ അശ്വന്തിനോട് ചോദിച്ചിരുന്നു. അപ്പോള്‍ 'ദാറ്റ്സ് കേരള പൊലീസ്, ഞാന്‍ പറയില്ല എന്നായിരുന്നു ആദ്യ മറുപടി. പിന്നീട് ദിസ് ഈസ് അപ് ടു ദ് ഓഫിസര്‍ ആന്‍റ് നോട്ട് ടു മീ. കേരളപൊലീസ് ഈസ് ഡൂയിങ് ദേര്‍ ഡ്യൂട്ടി' എന്നും പറഞ്ഞു. അറസ്റ്റിലായ അശ്വന്തിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ പൊലീസ് വിട്ടയയ്ക്കുകയും ചെയ്തിരുന്നു.