ഷംനാദ്

ഷംനാദ്

  • ഏഴു മാസക്കാലം വി.ഡി.സതീശനായി മൊബൈലിലൂടെ ഭരണം നടത്തിയാൾ ഒടുവിൽ പിടിയിലായി. വി.ഡി.സതീശൻ എന്ന പേരിൽ ഫോൺ വിളിച്ച് ഉന്നത ഉദ്യോഗസ്ഥരെ അടക്കം പറ്റിച്ചയാൾ റൗഡി ലിറ്റിൽ പെട്ട ആളാണെന്ന് കേട്ട് പോലീസ് വരെ ഞെട്ടി. തിരുവനന്തപുരം വെമ്പായം സ്വദേശി ഷംനാദ് ആണ് വീഡിയോ സതീശനായി നാട്ടുകാരെ പറ്റിച്ചു കൊണ്ടിരുന്നത്.

ഏഴു മാസക്കാലം വി.ഡി.സതീശനായി മൊബൈലിലൂടെ ഭരണം നടത്തിയാൾ ഒടുവിൽ പിടിയിലായി. വി.ഡി.സതീശൻ എന്ന പേരിൽ ഫോൺ വിളിച്ച് ഉന്നത ഉദ്യോഗസ്ഥരെ അടക്കം പറ്റിച്ചയാൾ റൗഡി ലിറ്റിൽ പെട്ട ആളാണെന്ന് കേട്ട് പോലീസ് വരെ ഞെട്ടി. തിരുവനന്തപുരം വെമ്പായം സ്വദേശി ഷംനാദ് ആണ് വീഡിയോ സതീശനായി നാട്ടുകാരെ പറ്റിച്ചു കൊണ്ടിരുന്നത്. Also Read: എസ്എംഎ ബാധിച്ച കുഞ്ഞുങ്ങളുടെ പേരിൽ ചാരിറ്റി തട്ടിപ്പ്; ട്രസ്റ്റ് ചെയർമാൻ അറസ്റ്റിൽ

പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വി.ഡി.സതീശൻ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ ആയുധമാക്കിയായിരുന്നു തട്ടിപ്പ്. വി.ഡി.സതീശൻ ആ നമ്പർ ഉപയോഗിക്കാതെ വന്നതോടെ ബിഎസ്എൻഎൽ അത് മറ്റൊരു സിമ്മിലേക്ക് മാറ്റി. ഷംനാദ് ഈ നമ്പർ തന്നെ വേണമെന്ന് അപേക്ഷ നൽകി വാങ്ങി. അതിനുശേഷം ആ നമ്പർ ഉപയോഗിച്ച് വിളിക്കുമ്പോൾ ഭൂരിഭാഗം പേരുടെയും ട്രൂകോളറിൽ വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ് എന്ന പേരിലായിരുന്നു കാണപ്പെടുന്നത്. അതാണ് ഷംനാദ് തട്ടിപ്പിന് ആയുധമാക്കിയത്.

വി.ഡി.സതീശന്റെ ഓഫീസിൽ നിന്നാണെന്നും പ്രൈവറ്റ് സെക്രട്ടറി ആണെന്നും ഒക്കെ പറഞ്ഞ് ഒട്ടേറെ ആളുകളെ ഫോൺ വിളിച്ചു. പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരും എല്ലാം അങ്ങനെ ഷംനാഥിന്റെ ഫോൺ വിളി വിശ്വസിച്ചു. പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ സതീശൻ ഉപയോഗിച്ച നമ്പർ അറിയാവുന്ന ചിലർ മുഖ്യമന്ത്രി അല്ലേ എന്ന് ചോദിച്ച് ഈ നമ്പറിലേക്ക് വിളിച്ച് സഹായം തേടുകയും പരാതി പറയുകയും ചെയ്തിരുന്നു. അവരോടെല്ലാം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആണെന്ന് പറഞ്ഞ് സംസാരിക്കുകയും ഉടൻ പരിഹാരം കാണാം എന്ന് വാക്ക് നൽകുകയും ചെയ്തു. ആ പരാതികൾക്ക് പരിഹാരം കാണാൻ എന്ന പേരിൽ പല സർക്കാർ ഓഫീസുകളിലേക്കും വിളിച്ച് നിർദ്ദേശവും കൊടുത്തിട്ടുണ്ട്.

ഒടുവിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ ഇക്കാര്യം അറിഞ്ഞു. അതോടെയാണ് പോലീസിൽ പരാതി നൽകിയത് അന്വേഷണം തുടങ്ങിയത്. മൊബൈൽ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് ഷംനാദ് പിടിയിലാകുന്നത്. വെമ്പായം പോലീസിന്റെ റൗഡി ലിസ്റ്റിൽ പെട്ടയാളാണ് ഷംനാദ്. കന്റോണ്‍മെന്റ് പോലീസ് തിങ്കളാഴ്ച വൈകിട്ട് ഷംനാദിനെ പൊക്കി . വി.ഡി.സതീശൻ എന്ന പേരിൽ ഫോൺ വിളിച്ച് പണം കൈക്കലാക്കിയിട്ടുണ്ടോയെന്നും മറ്റേതെങ്കിലും തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചവരികയാണ്.

ENGLISH SUMMARY:

A man identified as Shamnad from Vembayam, Thiruvananthapuram, has been arrested for allegedly impersonating Kerala leader V.D. Satheesan over phone calls for seven months. He reportedly obtained a mobile number previously used by Satheesan, which continued to appear on Truecaller under the politician's name. Using this caller ID, he allegedly posed as Satheesan's private secretary and contacted senior police officers, Secretariat officials and members of the public. He also reportedly promised to resolve public grievances and contacted government offices with instructions. The case came to light after the Chief Minister's Office was alerted. Police are investigating whether the accused collected money or committed other frauds through the impersonation.