കുടുംബവുമൊത്ത് പുതിയ വീട്ടിൽ താമസം തുടങ്ങാനിരിക്കെയാണ് തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിതയെ വിമാനദുരന്തം കവർന്നത്. പ്രായമായ അമ്മയും രണ്ടു കുഞ്ഞുങ്ങളും ഉൾപ്പെടുന്ന കുടുംബത്തിൻ്റെ ഏക താങ്ങായിരുന്നു രജ്ഞിത. പ്രവാസജീവിതം മതിയാക്കി മടങ്ങിയെത്തുമെന്ന് യാത്ര പറഞ്ഞിറങ്ങിയ രഞ്ജിതയുടെ വിയോഗമറിഞ്ഞ് ഞെട്ടലിലാണ് നാട്.
Read Also: ‘എനിക്ക് അമ്മയെ കാണണം’; രഞ്ജിതയുടെ ഇതികയോട് എന്തുപറയും?
പഠനത്തിൽ മിടുക്കിയായിരുന്ന രജ്ഞിത കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നേഴ്സ് ആയി ജോലിയിൽ പ്രവേശിച്ചത് ഒരുവർഷം മുൻപാണ്. വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ അഞ്ചു വർഷം ലീവ് എടുത്ത് യുകെയിൽ ജോലിക്ക് കയറുകയായിരുന്നു. വീടിന്‍റെ അവസാനവട്ട ജോലികളും പറഞ്ഞേൽപ്പിച്ചാണ് ഇന്നലെ രഞ്ജിത മടങ്ങിയത്.
അപകട വിവരമറിഞ്ഞപ്പോഴും രഞ്ജിത രക്ഷപ്പെട്ട് മടങ്ങി വരുമെന്ന വിശ്വാസത്തിലായിരുന്നു കുടുംബം. പിന്നാലെയെത്തിയ മരണവാർത്ത നാടിനെ നടുക്കി. നാടൊന്നാകെ വീട്ടിലേക്ക് ഒഴുകിയെത്തി. പണി പൂർത്തിയായ വീട് മൂക സാക്ഷിയായി.
Read Also: 'രഞ്ജിതയുടെ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല, ദുഖത്തില്‍ പങ്കുചേരുന്നു'