Donated kidneys, corneas, and liver - 1

ലോകത്തെ ഞെട്ടിച്ച വിമാനാപകടമാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 242 പേരുമായി പറന്നുയര്‍ന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഇരുനൂറിലേറെപ്പേര്‍ മരിച്ചെന്ന സങ്കടകരമായ വാര്‍ത്തയാണ് പുറത്തു വരുന്നത്.

Read Also: ‘സ്കൂളില്‍ നിന്ന് വന്ന മോള്‍ കണ്ടത് ര‍ഞ്ജിതയുടെ മരണവാര്‍ത്ത, കണ്ണീർ കടലായി ആ വീട്

ലണ്ടനില്‍ നഴ്‌സായി ജോലി ചെയ്യുന്ന കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ആര്‍.നായരും വിമാന ദുരന്തത്തില്‍ മരിച്ചവര്‍ക്കൊപ്പമുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. പറക്കമുറ്റാത്ത രണ്ടു മക്കളും വയോധികരായ മാതാപിതാക്കളുമാണ് രഞ്ജിതയുടെ വീട്ടിലുള്ളത്. ആ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല. കുടുംബാംഗങ്ങളെയും ബന്ധുക്കളെയും നഷ്ടമായ എല്ലാവരുടെയും ദുഖത്തില്‍ പങ്കുചേരുന്നു. നിര്‍ഭാഗ്യകരമായ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ഏറെ ഹൃദയഭേദകമാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഒരാൾ ഒഴികെ ക്യാബിൻ ക്രൂ അംഗങ്ങളടക്കം വിമാനത്തിലുണ്ടായിരുന്നവരും വിമാനം തകർന്നുവീണ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ ചില വിദ്യാർത്ഥികളും മരണപ്പെട്ടിരിക്കുകയാണ്. ഇത് നടുക്കമുളവാക്കുന്നതാണ്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിലുണ്ടെന്നത് ദുരന്തത്തിന്റെ ആഴം കൂട്ടുന്നു. കേരളീയരെ സംബന്ധിച്ച് കൂടുതൽ വേദനാജനകമായ കാര്യമാണ് മരണപ്പെട്ടവരിൽ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറുമുണ്ടെന്ന വാർത്ത. വിമാന ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കുറിച്ചു. 

Read Also: ഇന്നലെ ര‍ഞ്ജിത പറഞ്ഞു, ‘ഞാന്‍ പോയിട്ട് വേഗം വരും’, ഇന്നറിഞ്ഞത് മരണം, നൊമ്പരം

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ ഒരാള്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. 45കാരനായ വിശ്വാസ് കുമാര്‍ രമേഷ് ആണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ബ്രിട്ടീഷ് പൗരനായ  ഇന്ത്യന്‍ വംശജനാണ് രമേഷ്. എമര്‍ജന്‍സി എക്സിറ്റിലൂടെയാണ് രമേഷ് രക്ഷപ്പെട്ടതെന്നാണ് വിവരം.

മുഴുവൻ യാത്രക്കാരും ജീവനക്കാരും മരിച്ചുവെന്ന വിവരങ്ങളാണ് നേരത്തേ പുറത്തുവന്നത്. അതിനിടെയാണ് എല്ലാവരും മരിച്ചിട്ടില്ലെന്നും, ഒരാള്‍ എല്ലാത്തിനും സാക്ഷിയായി ജീവനോടെയുണ്ടെന്നുമുള്ള വിവരം പുറത്തുവരുന്നത്.  169 ഇന്ത്യക്കാരും, 53 ബ്രിട്ടീഷ് പൗരന്മാരും, 7 പോർച്ചുഗീസ് പൗരന്മാരും, ഒരു കനേഡിയൻ പൗരനും യാത്രാ പട്ടികയില്‍ ഉൾപ്പെട്ടിരുന്നു. ആകെ യാത്രക്കാരിൽ 104 പുരുഷന്മാരും 112 സ്ത്രീകളും 12 കുട്ടികളും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ഉൾപ്പെടുന്നു.

സംഭവത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ദുഃഖം രേഖപ്പെടുത്തി. ഹൃദയഭേദഗമായ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. ഈ സമയത്ത് രാഷ്ട്രം അവർക്കൊപ്പം നിൽക്കുന്നു. രാഷ്ട്രപതി അനുശോചന സന്ദേശത്തിൽ പറയുന്നു. വിമാനം തകർന്ന് വീണത് ബി.ജെ മെഡിക്കൽ കോളേജ് ഹോസ്റ്റല്‍ പരിസരത്ത് തീപടര്‍ന്നതിനെ തുടര്‍ന്ന് ഹോസ്റ്റലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വെന്തുമരിച്ചു. എം.ബി.ബി.എസ് വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കുന്ന സമയത്താണ് വിമാനം ഹോസ്റ്റല്‍ പരിസരത്തേക്ക് ഇടിച്ചിറങ്ങിയത്. അപകടത്തിൽ രണ്ട് കെട്ടിടങ്ങൾ പൂർണമായി തകർന്നു. 

ഡോക്ടർമാരുടെ താമസസ്ഥലങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന തൊഴിലാളികൾക്കും പരുക്കേറ്റു. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് ശേഷം വെറും 800 അടി മാത്രം ഉയർന്ന വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് അപായസന്ദേശം അയച്ചിരുന്നു


Read Also: അമ്മ ഇനിയില്ല; ഉള്ളുലഞ്ഞ് രഞ്ജിതയുടെ മക്കള്‍, സങ്കടം താങ്ങാനാവാതെ അമ്മ

ലണ്ടനിലെ ഗാറ്റ്‌വിക്ക് ലക്ഷ്യമാക്കി പറന്നുയർന്ന എയർ ഇന്ത്യ 171 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ പാർപ്പിട മേഖലയിലേക്ക് തകർന്നു വീണത്. മലയാളി നഴ്സായ കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ സ്വദേശിനി രഞ്ജിത ആർ. നായരും (40) ദുരന്തത്തില്‍പ്പെട്ട യാത്രക്കാരില്‍ ഉള്‍പ്പെടുന്നു. യുകെയിൽ നഴ്‌സായ രഞ്ജിത നാട്ടിലെത്തി മടങ്ങുകയായിരുന്നു. സ്കൂൾ വിദ്യാർത്ഥികളായ രണ്ട് മക്കളാണ് രഞ്ജിതയ്ക്കുള്ളത്.  

ENGLISH SUMMARY:

V D Satheesan fb post about Ahmedabad PlaneAccident