Donated kidneys, corneas, and liver - 1

അഹമ്മദാബാദിൽ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായിരുന്ന കോഴഞ്ചേരി പുല്ലാട് സ്വദേശിനി രഞ്ജിത ആര്‍. നായരുടെ (40) മരണത്തില്‍ ഉള്ളുലഞ്ഞ് മക്കളും അമ്മയും. ഒമാനിൽ നഴ്സായിരുന്ന രഞ്ജിത യുകെയിൽ ജോലിക്കായി യാത്രതിരിക്കുമ്പോഴാണ് വിധി അവരെ കവര്‍ന്നെടുത്തത്.

Read Also: വിമാനത്തില്‍ മലയാളി നഴ്സും; അപകടം യു.കെയിലേക്ക് ജോലിക്ക് പോകുമ്പോള്‍

പത്താംക്ലാസിലും ഏഴാംക്ലാസിലും പഠിക്കുന്ന കുട്ടികളാണ് രഞ്ജിതയ്ക്കുള്ളത്. സന്തോഷത്തോടെ അവരോട് യാത്ര പറഞ്ഞിറങ്ങിയ അമ്മ ഇനി തിരികെ വരില്ലെന്ന വിവരം അവര്‍ക്കാര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. വിമാനദുരന്തത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ളവരുടെ കൂട്ടത്തില്‍ രഞ്ജിത ഉണ്ടാവുമെന്നും ജീവിതത്തിലേക്ക് തിരികെ വരുമെന്നുമാണ് കുടുംബമൊന്നാകെ ഉറച്ചു വിശ്വസിച്ചിരുന്നത്.

രഞ്ജിതയുടെ പുതിയ വീടിന്‍റെ നിര്‍മാണം ഏറെക്കുറേ പൂര്‍ത്തിയായിരുന്നു. വീടുപണി പൂര്‍ത്തിയാക്കിയ ശേഷം നാട്ടില്‍ മക്കള്‍ക്കൊപ്പം സ്ഥിരതാമസമാക്കാനായിരുന്നു അവരുടെ ആഗ്രഹം. അപ്പോഴാണ് വിധി രഞ്ജിതയെ കവര്‍ന്നെടുത്തത്. കൊച്ചിയിൽ നിന്നാണ് അഹമ്മദാബാദിലേക്ക് അവർ പോയത്.

അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക്ക് ലക്ഷ്യമാക്കി 1.17ന് ടേക്ക് ഓഫ് ചെയ്ത എയർ ഇന്ത്യ 171 ഡ്രീംലൈനർ വിമാനമാണ് തകർന്നു വീണത്. പാർപ്പിടമേഖലയിൽ, ഒരു ആശുപത്രിക്കു മുകളിലാണ് വിമാനം തകർന്നു വീണത്. അപകടത്തിൽ കെട്ടിടങ്ങൾക്ക് വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചു. ആകെ 230 യാത്രക്കാരും 12 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. ഇതിൽ 133 പേർ മരിച്ചതായാണ് പ്രാഥമിക വിവരം. 

Read Also: അന്ന് കത്തിയമര്‍ന്നത് 133 പേര്‍, 37 വർഷത്തിനിടെ വീണ്ടും അപകടം വിട്ടൊഴിയാതെ അഹമ്മദാബാദ്

ആകെ യാത്രക്കാരിൽ 169 പേർ ഇന്ത്യക്കാരും, 53 പേർ ബ്രിട്ടീഷുകാരും, 7 പേർ പോർച്ചുഗീസുകാരും, ഒരാൾ കാനഡക്കാരനുമാണ്. 104 പുരുഷന്മാരും 112 സ്ത്രീകളും, 12 കുട്ടികളും, രണ്ട് പിഞ്ചുകുഞ്ഞുങ്ങളും യാത്രക്കാരിൽ ഉൾപ്പെടുന്നു. വിവരങ്ങൾക്കായി 1800 569 1444 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.വിമാനം തകർന്നു വീണത് ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ്. വിദ്യാർഥികൾ ഭക്ഷണം കഴിക്കുന്ന സമയത്താണ് അപകടം സംഭവിച്ചത്. നിരവധി എംബിബിഎസ് വിദ്യാർഥികൾക്കും സമീപത്തുണ്ടായിരുന്ന തൊഴിലാളികൾക്കും പരുക്കേറ്റു. 

ENGLISH SUMMARY:

Ahmedabad plane crash. Ranjitha's children in shock