സമൂഹമാധ്യമത്തില്‍ നിറയെ മലയാളികള്‍ ഒറ്റക്കെട്ടായി പ്രകീര്‍ത്തിക്കുകയാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‍റെ മക്കളെ. കൂട്ടത്തില്‍ ഒരാള്‍ക്കൊരു പ്രശ്നം വന്നപ്പോള്‍ കുടുംബം മുഴുവന്‍ ഒറ്റക്കെട്ടായി അതിനെ നേരിട്ട രീതി കണ്ട് കയ്യടിക്കുകയാണ് മലയാളികള്‍. രണ്ട് പെണ്‍മക്കളുള്ള വീടാണെങ്കില്‍ അവിടൊരു ആണ്‍തരി ഇല്ലാത്തതൊരു കുറവാണ് എന്ന് പറയുന്ന കൂട്ടരാണ് നമുക്ക് ചുറ്റും. ഇയാളെന്താ ലേഡീസ് ഹോസ്റ്റല്‍ നടത്തുകയാണോ എന്നുവരെ കൃഷ്ണകുമാറിനെ കളിയാക്കിയവരുണ്ട്. എന്നാല്‍ ഇന്ന് അതെല്ലാം തിരുത്തപ്പെടുകയാണ്. ‘കൃഷ്ണകുമാറിനെന്തിനാ ഒരാണ്‍കുട്ടി, നാല് പെണ്‍പുലികളെയല്ലേ വളര്‍ത്തിവിട്ടിരിക്കുന്നത്’ എന്നാണ് സൈബറിടത്തെ കുറിപ്പുകള്‍. ALSO READ; ദിയ കൃഷ്ണയുടെ കടയിലെ ജീവനക്കാരുടെ അക്കൗണ്ടിലെത്തിയത് 63 ലക്ഷം
ഇവര്‍ക്കുപകരം ആണ്‍കുട്ടികളായിരുന്നുവെങ്കില്‍ ആ അവസ്ഥ ആലോചിക്കാന്‍ പോലുമാകുന്നില്ല. ആദ്യം തന്നെ തമ്മിലടിയായേനേ. കാശ് പോയെങ്കില്‍ തന്നെ പിന്നെ അത് വേറെ കേസായിത്തീര്‍ന്നേനേ. പക്ഷേ ഈ പെണ്‍കുട്ടികള്‍ എത്ര സുന്ദരമായിട്ടാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത് എന്നാണ് എല്ലാവരും ഒരേസ്വരത്തില്‍ ചോദിക്കുന്നത്. മറ്റൊരു പ്രധാനകാര്യം പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ‘പെണ്ണിന് ശത്രു പെണ്ണ് തന്നെയാണ്’ എന്നത്. പൂര്‍ണ ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടിയോടാണ് കൂടെ നിന്നവര്‍ ഈ ചതി ചെയ്തിരിക്കുന്നത്. അവരും സ്ത്രീകളാണ് എന്നതാണ് ശ്രദ്ധേയം. ഈ സമയത്ത് ആ ഗര്‍ഭിണി അനുഭവിക്കേണ്ടി വരുന്ന മാനസിക സമ്മര്‍ദം എത്രത്തോളം ഭീകരമാണ്. എല്ലാം തരണം ചെയ്യാനുള്ള മനഃക്കരുത്ത് ദിയക്കുണ്ടായത് കുടുംബത്തില്‍ നിന്നു തന്നെയാണ്. അവര്‍ ഒന്നിച്ചുനിന്നതുകൊണ്ടാണ് സത്യം ഇത്രപെട്ടെന്ന് പുറത്തെത്തിയതും. ALSO READ; 'തെളിയിക്കാന്‍ ഒരു പോയിന്റുമില്ലെങ്കിൽ ജാതിയല്ല ഉപയോഗിക്കേണ്ടത്, അത് ചീപ്പ് പരിപാടിയാണ്'
ദിയ നടത്തുന്ന ‘ഒ ബൈ ഓസി’ എന്ന സ്ഥാപനത്തില്‍ 69 ലക്ഷം രൂപയുടെ തിരിമറി നടന്നു എന്നാണ് കൃഷ്ണകുമാറിന്‍റെ കുടുംബം ആരോപിക്കുന്നത്. സ്ഥാപനത്തിലെ ജീവനക്കാര്‍ ദിയയുടെ ക്യു.ആര്‍ കോഡിനു പകരം സാധനം വാങ്ങാന്‍ എത്തിയിരുന്നവര്‍ക്ക് നല്‍കിയത് അവരുടെ ക്യു.ആര്‍ കോഡും ഫോണ്‍ നമ്പരുമായിരുന്നു. ഇത് ഒരു വര്‍ഷത്തോളമായി അവര്‍ തുടര്‍ന്നു. ഇത് ആദ്യം പൊക്കിയത് ഇഷാനിയാണ്. ഇഷാനിയുടെ ഒരു സുഹൃത്ത് ഇവിടെ നിന്ന് സാധനം വാങ്ങിയപ്പോള്‍ ജീവനക്കാര്‍ നല്‍കിയത് അവരുടെ ക്യു.ആര്‍ കോഡായിരുന്നു. ഇക്കാര്യം അപ്പോള്‍ തന്നെ സുഹൃത്ത് ഇഷാനിയെ അറിയിച്ചു. സംശയം മണത്ത ഇഷാനി ദിയയോട് കാര്യം പറഞ്ഞു. ഇവിടെ നിന്നാണ് ലക്ഷങ്ങളുടെ തട്ടിപ്പിനാണ് താന്‍ ഇരയായിരിക്കുന്നത് എന്ന് ദിയ തിരിച്ചറിഞ്ഞത്.
ഇഷാനി സംസാരിച്ചതിനു പിന്നാലെ ദിയ ഇന്‍സ്റ്റഗ്രാമില്‍ ഒരു സ്റ്റോറി പോസ്റ്റ് ചെയ്തു. തന്‍റെ സ്ഥാപനത്തില്‍ നിന്ന് സാധനം വാങ്ങിയവര്‍ മറ്റാരുടെയെങ്കിലും അക്കൗണ്ടിലേക്കോ ക്യു.ആര്‍ കോഡ് ഉപയോഗിച്ചോ പണം നല്‍കിയിട്ടുണ്ടോ എന്ന് ചോദിച്ചായിരുന്നു സ്റ്റോറി. ഇതിന് മറുപടിയായി എത്തിയത് ആയിരക്കണക്കിന് സ്ക്രീന്‍ഷോട്ട് അടക്കമുള്ള തെളിവാണെന്ന് ദിയയും കുടുംബവും പറയുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ജീവനക്കാരോട് ദിയ ദേഷ്യപ്പെട്ടു. ഗര്‍ഭിണിയായതുകൊണ്ട് ഒറ്റയ്ക്ക് ഇക്കാര്യം കൈകാര്യം ചെയ്യാന്‍ കഴിയില്ല വീട്ടുകാരെ താന്‍ എല്ലാം അറിയിക്കുകയാണെന്നും ദിയ അവരെ അറിയിച്ചു. അവിടെ നിന്ന് കാര്യങ്ങള്‍ മറ്റൊരുതലത്തിലേക്കാണ് പോയത്. ALSO READ; തീപ്പൊരി ചോദ്യം, പൊളിഞ്ഞ കള്ളങ്ങള്‍, ഇത് ദിയയുടെ സ്വന്തം ചേച്ചി; ‘അഹാന’യ്ക്ക് കയ്യടി
മൂന്നുപേരെയും വിളിച്ചിരുത്തി അഹാന ചോദ്യം ചെയ്തതോടെ കള്ളത്തരങ്ങളെല്ലാം പൊളിഞ്ഞു. പണം തിരിച്ച് തരാമെന്ന് പറഞ്ഞവര്‍ പക്ഷേ കൃഷ്ണകുമാറും കുടുംബവും തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്ന് കേസും കൊടുത്തു. ആ ഘട്ടത്തില്‍പോലും കൃഷ്ണകുമാറും കുടുംബവും ആ പെണ്‍കുട്ടികളുടെ വ്യക്തിപരമായ വിവരങ്ങള്‍ പുറത്തുവിട്ടില്ല. ദിയയുമായുള്ള ഫോണ്‍ സംഭാഷണത്തിന്‍റെ വിഡിയോ എടുത്ത് പുറത്തുവിടുകയും നേരിട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍വന്ന് ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തത് അവര്‍ തന്നെയായിരുന്നു. ഇതോടെ നാട്ടുകാര്‍ക്കും ഏറെക്കുറെ കാര്യങ്ങള്‍ വ്യക്തമായി. ഇന്നലെ നടന്ന പരിശോധനയില്‍ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ഒരു വര്‍ഷത്തിനകം എത്തിയത് 63 ലക്ഷം രൂപയാണെന്ന് പൊലീസ് കണ്ടെത്തി. പ്രതിഭാഗത്തുള്ളവരാകട്ടെ ചോദ്യം ചെയ്യലിന് പോലും ഹാജരാകാതെ ഒളിവിലുമാണ്.