diya-comment

TOPICS COVERED

സ്വകാര്യ ജീവിതത്തിലേക്കുള്ള അനാവശ്യമായ ഇടപെടലുകൾക്കും ഉപദേശങ്ങൾക്കും മറുപടി നൽകി ദിയ കൃഷ്ണ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി താൻ എന്തുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്നത് എന്ന ആരാധകരുടെ ചോദ്യത്തിന്, കുഞ്ഞിനെ വളർത്തുന്നതുമായി ബന്ധപ്പെട്ട് സൈബർ ഇടങ്ങളിൽ നിന്ന് നേരിടേണ്ടി വരുന്ന അമിത ഉപദേശങ്ങളാണ് ഇടവേളയ്ക്ക് പ്രധാന കാരണമെന്ന് ദിയ തുറന്നു പറയുന്നു. ഇപ്പോഴിതാ ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് നേരിടേണ്ടി വന്ന കമന്റ് ആണ് ശ്രദ്ധ നേടുന്നത്.

ഭർത്താവ് അശ്വിൻ ഗണേശിനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചതായിരുന്നു ദിയ കൃഷ്ണ. ദിയയെ പരിഹസിച്ച് കൊണ്ട് ഇത് എത്രാമത്തെ ഭർത്താവ് ആണ് എന്ന കമന്റ് വന്നു. നിന്റെ ഭർത്താവിന്റെ ഭാര്യമാരുടെ എണ്ണത്തേക്കാൾ കുറവാണ് എന്നാണ് ദിയ തിരിച്ചു നൽകിയ മറുപടി. ഇത് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെക്കുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഇൻഫ്ലുവൻസർ ആണ് നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയ കൃഷ്ണ. ഭർത്താവ് അശ്വിൻ ഗണേശിനും മകൻ ഓമിക്കുമൊപ്പമുള്ള ദിയയുടെ വിഡിയോസിനും ചിത്രങ്ങൾക്കുമൊക്കെ വലിയ സ്വീകാര്യതയാണുള്ളത്.

ENGLISH SUMMARY:

Diya Krishna, daughter of actor Krishnakumar and a popular influencer, recently addressed unsolicited advice and intrusions into her private life, especially concerning her child-rearing. She explained that excessive online advice was the primary reason for her reduced social media activity, and she recently responded to a derogatory comment about her husband on Instagram.