കോഴിക്കോട് മലാപ്പറമ്പില്‍ രണ്ടു വർഷത്തിലേറെയായി വാടകയ്ക്ക് കൊടുത്തിരുന്ന അപ്പാർട്മെന്റിലാണ് വൈകിട്ടോടെ നടക്കാവ് പൊലീസ് റെയ്ഡ് നടത്തിയത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിക്ക് സമീപം നിരവധി വീടുകൾ ഉളള ഇടത്തായിരുന്നു അപ്പാർട്മെന്റ്. ബഹറൈന്‍ ഫുട്ബോള്‍ ക്ലബിന്‍റെ ഫിസിയോ എന്നു പറഞ്ഞ അമിനീഷ് കുമാര്‍ എന്നയാളും ഭാര്യയും ചേര്‍ന്നാണ് അപ്പാര്‍ട്ട്മെന്‍റ് വാടകയ്ക്ക് എടുത്തത്.
നടക്കാവ് പൊലീസില്‍ നിന്നും എസ്ഐ വിളിച്ചാണ് സഹഉടമ സ്ഥലത്തെത്തിയത്. 'മുകളിലെ മുറിയിലേക്ക് കൊണ്ടുപോയി ഒരു കാര്യം കാണിച്ചുതരാമെന്നാണ് പൊലീസ് പറഞ്ഞത്. ആദ്യം മുറിയിലെ ക്ലോസറ്റ് നോക്കിയപ്പോള്‍ അസ്വാഭാവികമായി പലതും കണ്ടു. കുറെ പ്ലാസ്റ്റിക്ക് കവര്‍ നിറഞ്ഞിരിക്കുന്നു. മുറിയിലെ പെട്ടിയില്‍ നിന്നും പൊലീസ് സാധനങ്ങളെടുത്ത് കാണിച്ചു തന്നു. പറയാന്‍ പറ്റാത്ത കാര്യങ്ങളായിരുന്നു' എന്നാണ് അപ്പാര്‍ട്ട്മെന്‍റിന്‍റെ സഹഉടമ പറഞ്ഞത്.
ബഹറൈന്‍ ഫുട്ബോള്‍ ക്ലബിന്‍റെ ഫിസിയോ എന്നു പറഞ്ഞ അമിനീഷ് കുമാര്‍ എന്നയാളും ഭാര്യയും ചേര്‍ന്നാണ് അപ്പാര്‍ട്ട്മെന്‍റ് വാടകയ്ക്ക് എടുത്തത്. താഴെത്തെ നിലയിലാണ് ഇവര്‍ താമസിക്കുന്നത്. അപ്പാര്‍ട്ട്മെന്‍റ് പൂര്‍ണമായും നോക്കി നടത്തുന്നത് അവരാണ്. വാടക കൃത്യമായി ഉടമകളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read: കോഴിക്കോട് അപ്പാര്‍ട്മെന്റില്‍ റെയ്ഡ്; സെക്സ് റാക്കറ്റ് പിടിയില്‍
ഈയിടെ എത്തിയപ്പോള്‍ അപ്പാര്‍ട്ട്മെന്‍റിലെ കാര്യങ്ങളില്‍ ശ്രദ്ധിക്കണം എന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇക്കാര്യം നടത്തിപ്പുകാരോട് അന്വേഷിച്ചിരുന്നു എന്നും ഉടമ മനോരമ ന്യൂസിനോട് പറഞ്ഞു. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ കൂട്ടിരിപ്പുകാരുടെ കുടുംബം കുട്ടിക്ക് പാല്‍ കൊടുക്കാന്‍ വന്നതാണെന്നായിരുന്നു നടത്തിപ്പുകാരുടെ മറുപടി. കാര്യം മനസിലായപ്പോള്‍ നാട്ടുകാര്‍ പിരിഞ്ഞു പോയി എന്നാണ് അവര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പെണ്‍വാണിഭ സംഘത്തിലെ നടത്തിപ്പുകാരിയുള്‍പ്പെടെ ആറു സ്ത്രീകളും മൂന്ന് പുരുഷന്‍മാരും പിടിയിലായത്. പുല്‍പ്പള്ളി സ്വദേശി ബിന്ദു ഇടുക്കി സ്വദേശി അഭിരാമി കരുവന്‍തിരുത്തി സ്വദേശി ഉപേഷ് എന്നിവരാണ് പെണ്‍വാണിഭ കേന്ദ്രത്തിലെ നടത്തിപ്പുകാര്‍. ഇടപാടിനെത്തിയ ചേലേമ്പ്ര സ്വദേശി ഷക്കീര്‍, തൃക്കലങ്ങോട് സ്വദേശി ഷഹാസ് എന്നിവരും പിടിയിലായി. തമിഴ്നാട്ടുകാരായ രണ്ട് സ്ത്രീകളും ബംഗളൂരു സ്വദേശികളായ രണ്ട് സ്ത്രീകളും സംഘത്തിലുണ്ട്.