ഒരു മാസം നീണ്ട നിന്ന നീരിക്ഷണത്തിനൊടുവിലാണ് കോഴിക്കോട് മലാപറമ്പില്‍ ഇടപാടുകരടക്കം ഒന്‍പത് അംഗ പെണ്‍വാണിഭ സംഘത്തെ പൊലീസ് വലയിലാക്കിയത്. പൊലീസ് റെയ്ഡിനെത്തുമ്പോള്‍ ഇടപാടുകാര്‍ വാടക ഫ്ലാറ്റിനുള്ളിലുണ്ടായിരുന്നു.
Also Read: 'കുഞ്ഞിന് പാലുകൊടുക്കാന്‍ വന്നതെന്ന് പറഞ്ഞു'; അപ്പാര്‍ട്ട്മെന്‍റിലെ പെണ്‍വാണിഭം നാട്ടുകാര്‍ ചോദ്യം ചെയ്തു
സ്പായുടെ പേരില്‍ ഓണ്‍ലൈനില്‍ പരസ്യം നല്‍കിയാണ് പെണ്‍വാണിഭ സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ബാലുശേരി സ്വദേശി ഫ്ലാറ്റ് വാടകയ്ക്ക് എടുത്തശേഷം ഇടുക്കി സ്വദേശിയായ യുവതിക്ക് കൈമാറുകയായിരുന്നു. ആശുപത്രിയിലെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് താമസിക്കാനുള്ള കേന്ദ്രമായാണ് അയല്‍വാസികളെ ധരിപ്പിച്ചിരുന്നത്. തമിഴ്നാട്ടില്‍ നിന്നും ബംഗളുരൂവില്‍ നിന്നും ഉള്ള യുവതികള്‍ ഉള്‍പ്പെട്ടതിനാല്‍ അന്തര്‍ സംസ്ഥാന ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Also Read: 'പൊലീസ് വിളിച്ച് ക്ലോസറ്റ് കാണിച്ചു തന്നു, അസ്വഭാവികമായ പലതും കണ്ടു'; അപ്പാര്‍ട്ട്മെന്‍റിന്‍റെ സഹഉടമ
പെണ്‍വാണിഭ സംഘത്തിലെ നടത്തിപ്പുകാരിയുള്‍പ്പെടെ ആറു സ്ത്രീകളും മൂന്ന് പുരുഷന്‍മാരും പിടിയിലായത്. പുല്‍പ്പള്ളി സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്‍തിരുത്തി സ്വദേശി ഉപേഷ് എന്നിവരാണ് പെണ്‍വാണിഭ കേന്ദ്രത്തിലെ നടത്തിപ്പുകാര്‍. ഇടപാടിനെത്തിയ ചേലേമ്പ്ര സ്വദേശി ഷക്കീര്‍, തൃക്കലങ്ങോട് സ്വദേശി ഷഹാസ് എന്നിവരും പിടിയിലായി. തമിഴ്നാട്ടുകാരായ രണ്ട് സ്ത്രീകളും ബെംഗളൂരു സ്വദേശികളായ രണ്ട് സ്ത്രീകളും സംഘത്തിലുണ്ട്.