പുനര്‍ജനി പദ്ധതിയില്‍ വി.ഡി.സതീശന് ക്ലീന്‍ ചിറ്റ്. വി.ഡി.സതീശനെതിരെ തെളിവില്ലെന്നും എല്ലാ നടപടികളും അവസാനിപ്പിച്ചെന്നും രമേശ് ചെന്നിത്തല. വിജിലന്‍സ് അന്വേഷണത്തില്‍ ഒന്നും തെളിയിക്കാനായില്ല.  ഇതിന്റെ അടിസ്ഥാനത്തിൽ സതീശനെതിരായ കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചതായും ചെന്നിത്തല പറഞ്ഞു.

വി.ഡി.സതീശന്‍ പറവൂരില്‍ പ്രളയത്തില്‍ വീടും ഉപജീവനവും നഷ്ടപ്പെട്ടവര്‍ക്കായി ആവിഷ്‌കരിച്ച പദ്ധതിയാണ് 'പുനര്‍ജനി'. ഇതിനായി വിദേശത്തു പണപ്പിരിവ് നടത്തിയെന്നതിലായിരുന്നു അന്വേഷണം. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു.

ENGLISH SUMMARY:

V.D. Satheesan has received a clean chit in the Punnarjani Scheme case, with Ramesh Chennithala stating that no evidence was found against him and all proceedings have been concluded. The vigilance inquiry failed to prove any allegations, leading to the decision to close the case against Satheesan, who had initiated the project for those who lost their homes and livelihoods in the Paravur floods.