വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം തടയുക, ആത്മവിശ്വാസം ഉയര്‍ത്തുക ലക്ഷ്യമിട്ട് അലിയാന്‍സ് സര്‍വീസസ് ഇന്ത്യയുടെ ഒന്‍പതാമത് സംസ്ഥാനതല സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി. ലഹരി വേണ്ടെന്ന് പറയുക ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരിന്‍റെ തൂഫാനുമായി സഹകരിച്ചാണ് വേണ്ട കപ്പ് 2026 നടപ്പാക്കുന്നത്. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
കായികമന്ത്രി ഒ.ജെ ജനീഷ്, വേണ്ട പ്രൊജക്റ്റ് രക്ഷാധികാരി എസ്.ഡി ഷിബുലാല്‍, അലിയാന്‍സ് പ്രതിനിധികളായ ജിസണ്‍ ജോണ്‍, പ്രവീണ്‍ ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വേണ്ട കപ്പിന്‍റെ ഒന്‍പതാം പതിപ്പില്‍ നൂറ്റി അറുപത് സ്കൂളുകളില്‍ നിന്നായി ആയിരത്തി അറുന്നൂറ് കുട്ടികള്‍ മല്‍സരിക്കും. ഒക്ടോബര്‍ വരെ നാല് സോണുകളിലായി നീളുന്ന ചാമ്പ്യന്‍ഷിപ്പില്‍ നൂറ്റി അറുപത് സ്കൂള്‍ ടീമുകളാണ് പങ്കെടുക്കുന്നത്.