മന്ത്രിസഭായോഗത്തിലെ തര്‍ക്കത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഉന്നമിട്ട് കെ.സി.പക്ഷം. തർക്കത്തിൽ ചെന്നിത്തല സമവായത്തിന് ശ്രമിച്ചതിലാണ് എതിര്‍പ്പ്. ചെന്നിത്തല മധ്യസ്ഥൻ ചമയേണ്ടെന്ന് കെ.സി പക്ഷത്തിന്റെ നിലപാട്. എന്നാല്‍ കെ.സി. പക്ഷത്തിന്‍റെ ആരോപണം തള്ളുകയാണ് മന്ത്രി കെ.മുരളീധരന്‍. തര്‍ക്കങ്ങളുണ്ടാകും, പരിഹരിച്ച് മുന്നോട്ടുപോകും. പോസിറ്റീവായുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകുന്നില്ലെന്നും നേര്‍ക്കുനേര്‍ നിന്ന് കാര്യം പറയുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. Also Read: അന്ന് മുരളി കാത്തിരുന്നു 20 മാസം; പത്മജയ്ക്ക് എത്ര നാള്‍
അതേസമയം, പാര്‍ട്ടി പ്രവേശനത്തിന് മുന്‍പ് വിവാദ പ്രതികരണങ്ങള്‍ പിന്‍വലിക്കാന്‍ പത്മജ വേണുഗോപാലിനോട് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടും. പത്മജയുമായുള്ള അനൗദ്യോഗിക ചര്‍ച്ചകളിലാണ് ഇക്കാര്യം സൂചിപ്പിക്കുക. പ്രവര്‍ത്തകര്‍ക്കും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷമ ചോദിക്കുന്നതായി പത്മജ ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
എന്നാല്‍, ബി.ജെ.പിയിലായിരിക്കെ കോണ്‍ഗ്രസിനെതിരെയും സംഘ്പരിവാര്‍ അനുകൂലമായും നടത്തിയ പ്രസ്താവനകളിലും വ്യക്തത വരുത്തണമെന്നാണ് നേതാക്കളുടെ ആവശ്യം. ബി.ജെ.പി ബന്ധം ഉപേക്ഷിച്ചെങ്കിലും അവരെ കുറ്റപ്പെടുത്താന്‍ പത്മജ തയാറാകാത്തതും നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പത്മജയുടെ പാര്‍ട്ടി പ്രവേശനം എ.ഐ.സി.സി അനുമതി തേടിയ ശേഷമാകും. പത്മജയെ തിരിച്ചെടുത്താലും ഉടന്‍ പദവി നല്‍കില്ലെന്നും നേതാക്കള്‍ സൂചിപ്പിച്ചു.