sharafali-messi-case
  • കായികപ്രേമിയെന്ന നിലയിലാണ് കരാറിന്റെ സാക്ഷിയായി ഒപ്പിട്ടതെന്ന് യു.ഷറഫലി. കൈക്കൂലിയെന്ന് എസ്ഐടി

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പില്‍ മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന യു.ഷറഫലിക്ക് സ്പോണ്‍സര്‍ രണ്ട് കോടി നല്‍കി. അരീക്കോട്ടെ നോവസ് സോക്കര്‍ അക്കാദമി അക്കൗണ്ടിലേക്ക് റിപ്പോര്‍ട്ടര്‍ കമ്പനിയാണ് പണം കൈമാറിയത്. അക്കാദമിയുടെ എം.ഡിയാണ് ഷറഫലി. കരാറില്‍ സാക്ഷിയായതിന്‍റെ പ്രതിഫലമെന്ന് എസ്ഐടി. 

മെസിയുടെ പേരിലുള്ള തട്ടിപ്പുകേസില്‍ എന്തുകൊണ്ട് യു. ഷറഫലിയെ പ്രതിയാക്കണം എന്ന് എസ്ഐടി തീരുമാനിച്ചു എന്നതിന്റെ കാരണം കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കായികപ്രേമിയെന്ന നിലയിലാണ് കരാറിന്റെ സാക്ഷിയായി താന്‍ ഒപ്പിട്ടതെന്നായിരുന്നു ഷറഫലിയുെട വാദം. സാക്ഷിയായതിന്റെ കൈക്കൂലിയാണെന്നാണ് എസ്ഐടി സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളാണ് ഇപ്പോള്‍ എസ്ഐടിക്ക് ലഭിച്ചിരിക്കുന്നത്. 

കേസില്‍ നാളെ ഷറഫലി, മുന്‍ കായികമന്ത്രി അടക്കമുള്ളവരെ പ്രതിചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് എസ്ഐടി കോടതിയില്‍ നല്‍കും. 

Fraud Involving Messi’s Name: Sponsor Paid ₹2 Crore to U. Sharafali; SIT Obtains Documents:

A sponsor paid ₹2 crore to former Sports Council President U. Sharafali as part of a fraudulent scheme promising to bring Lionel Messi to Kerala. The funds were transferred by a sponsor company into the account of the Areacode-based Novas Soccer Academy, where Sharafali serves as the Managing Director. According to the Special Investigation Team (SIT), this payment was made in exchange for his role as a witness to the agreement.