ഓൺലൈനില്‍ വാങ്ങിയ സൗന്ദര്യവർധക ക്രീം ഉപയോഗിച്ച് 17കാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചതായി കണ്ടെത്തൽ. സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർമാർ വ്യാപകമായി പ്രചരിപ്പിച്ച ക്രീമാണ് രോഗം വരുത്തിയതെന്ന് ഇരയാക്കപ്പെട്ട മലപ്പുറം അരീക്കോട്ടെ 17കാരി പറഞ്ഞു. കേന്ദ്ര ലാബിൽ നടത്തിയ പരിശോധനയിൽ ഫെയർനെസ് ക്രീമിൽ മെർക്കുറി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.
വെളുത്ത ഗ്ലാമർ ആകാമെന്ന സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻമാരുടെ വാക്കുകൾ കേട്ടാണ് ഈ പെൺകുട്ടിയും ഓൺലൈനായി സൗന്ദര്യവർധക ക്രീമിന് ഓർഡർ നൽകിയത്. ക്രീം ഒരു വർഷമായി ഉപയോഗിക്കുന്ന 17കാരിക്ക് മെംബ്രനസ് നെഫ്രോപ്പതി എന്ന ഗുരുതര വൃക്ക രോഗമാണ് ബാധിച്ചത്. ഇരയാക്കപ്പെട്ട പെൺകുട്ടി മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യാൻ ക്രീം ഉപയോഗിച്ച് തുടങ്ങിയ പെൺകുട്ടിക്ക് കടുത്ത ശാരീരിക അവശതകളും തലവേദനയും ശരീരത്തിൽ നീരും വന്നുതുടങ്ങി
പെൺകുട്ടിയുടെ ആരോഗ്യനില പരിശോധിച്ചതില്‍ മെർക്കുറിയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കേന്ദ്രലാബിൽ ക്രീം പരിശോധനക്ക് അയക്കുകയും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷൻ മാനദണ്ഡങ്ങൾ ലംഘിച്ച് വലിയ അളവിൽ ക്രീമിൽ മെർക്കുറിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ക്രീം ഉപയോഗിക്കുക വഴി ശരീരത്തിൽ പ്രവേശിക്കുന്ന മെർക്കുറി വൃക്കകളുടെ അരിപ്പകളെ സാരമായി ബാധിക്കുകയും മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ വൃക്കകളുടെ പ്രവർത്തനം തന്നെ നിലക്കാൻ സാധ്യതയുണ്ടന്നും ഡോക്ർമാർ പറയുന്നു