India's Rishabh Pant celebrates his century with teammate Dhruv Jurel, left, during play on day four of the first cricket test between New Zealand and India in Wellington, New Zealand, Sunday, Nov. 22, 2026. (AP/PTI)(AP11_22_2026_000003B)

India's Rishabh Pant celebrates his century with teammate Dhruv Jurel, left, during play on day four of the first cricket test between New Zealand and India in Wellington, New Zealand, Sunday, Nov. 22, 2026. (AP/PTI)(AP11_22_2026_000003B)

  • ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ്. ഋഷഭ് പന്തിന്റെ തകർപ്പൻ സെഞ്ചറിയുടെയും ധ്രുവ് ജുറെലിന്റെ അർധസെഞ്ചറിയുടെയും കരുത്തിൽ ഇന്ത്യ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 790 റൺസെടുത്ത് ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു

ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ്. ഋഷഭ് പന്തിന്റെ തകർപ്പൻ സെഞ്ചറിയുടെയും ധ്രുവ് ജുറെലിന്റെ അർധസെഞ്ചറിയുടെയും കരുത്തിൽ ഇന്ത്യ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 790 റൺസെടുത്ത് ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഇതോടെ 352 റൺസിന്റെ  ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് നാലാം ദിനം കളിനിര്‍ത്തിയപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് എന്ന നിലയിലാണ്. നായകൻ ടോം ലാഥം റണ്ണൊന്നുമെടുക്കാതെ ജസ്പ്രീത് ബുംറയുടെ പന്തിൽ പുറത്തായി. Also Read: ഹാർദിക് പാണ്ഡ്യയുടെ വരവ് പഞ്ചാബിന് കരുത്താകുമെന്ന് റിക്കി പോണ്ടിങ്


നാലാം ദിനം നാല് വിക്കറ്റ് നഷ്ടത്തിൽ 486 റൺസെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് നൈറ്റ് വാച്ച്മാൻ അൻഷുൽ കാംബോജും ഋഷഭ് പന്തും ചേർന്ന കൂട്ടുകെട്ട് മികച്ച തുടക്കമാണ് നൽകിയത്. 42 പന്തിൽ ഒരു സിക്സും ആറ് ഫോറുമടക്കം 38 റൺസെടുത്ത കാംബോജിനെ ഗ്ലെൻ ഫിലിപ്സ് പുറത്താക്കി. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 68 റൺസ് കൂട്ടിച്ചേർത്തു.

തുടർന്ന് ക്രീസിലെത്തിയ ധ്രുവ് ജുറെലിനൊപ്പം പന്ത് ഇന്ത്യൻ സ്കോർ ഉയർത്തി. ആക്രമണാത്മക ബാറ്റിങ്ങിലൂടെ ന്യൂസീലൻഡ് ബോളർമാരെ സമ്മർദത്തിലാക്കിയ പന്ത് സെഞ്ചറി പൂർത്തിയാക്കി. 153 പന്തുകൾ നേരിട്ട താരം പത്ത് ഫോറും ആറ് സിക്സും ഉൾപ്പെടെ 128 റൺസാണ് നേടിയത്. ഗ്ലെൻ ഫിലിപ്സിന്റെ 149-ാം ഓവറിൽ തുടർച്ചയായ രണ്ട് സിക്സറുകൾ പറത്തിയും പന്ത് തിളങ്ങി.

മറുവശത്ത് മികച്ച പിന്തുണ നൽകിയ ധ്രുവ് ജുറെലും അർധസെഞ്ചറി നേടി. 79 പന്തിൽ 78 റൺസെടുത്ത ജുറെലിന്റെ ഇന്നിങ്സ് ഇന്ത്യയുടെ ലീഡ് ഉയർത്തുന്നതിൽ നിർണായകമായി. വാഷിങ്ടൺ സുന്ദർ 24 റൺസും ആകാശ് ദീപ് 13 റൺസും നേടി. തുടർന്ന് ഇന്ത്യ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 790 റൺസിലെത്തിയതോടെ ഇന്നിങ്സ് ഡിക്ലയർ ചെയ്തു.

ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡ് 368 റൺസിനാണ് പുറത്തായത്. കെ.എൽ. രാഹുലിന്റെ സെഞ്ചറിയും ഋഷഭ് പന്തിന്റെ സെഞ്ചറിയും ഉൾപ്പെടെ ഇന്ത്യൻ ബാറ്റർമാരുടെ മികച്ച പ്രകടനമാണ് ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. യശസ്വി ജയ്‌സ്വാൾ, ദേവദത്ത് പടിക്കൽ, ശുഭ്മൻ ഗിൽ, ധ്രുവ് ജുറെൽ എന്നിവരും അർധസെഞ്ചറികളുമായി തിളങ്ങി.

രണ്ടാം ഇന്നിങ്സ് ആരംഭിച്ച ന്യൂസീലൻഡിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. നായകൻ ടോം ലാഥമിനെ(0) പുറത്താക്കി ജസ്പ്രീത് ബുംറ ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. 31 റണ്‍സെടുത്ത ഹെന്‍റി നിക്കോളാസിന്റെ വിക്കറ്റ് പ്രസിദ്ധ്കൃഷ്ണയ്ക്കാണ് . നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ കോണ്‍വോയും (59) രചിന്‍ രവീന്ദ്രയുമാണ് (27) ക്രീസില്‍.  സ്കോര്‍ ന്യൂസീലന്‍ഡ്: 368 & 119/2. ഇന്ത്യ: 720/9d

ENGLISH SUMMARY:

India took a commanding 352-run first-innings lead against New Zealand in the Wellington Test after declaring at 790/9. Rishabh Pant smashed 128 off 153 balls, while Dhruv Jurel scored 78. India had earlier bowled out New Zealand for 368. Jasprit Bumrah provided an early breakthrough in the Kiwi second innings by dismissing captain Tom Latham for a duck.