നിയമസഭയിൽ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ മന്ത്രി ഷിബു ബേബി ജോണും കെ യു ജനീഷ് കുമാർ എംഎൽഎയും തമ്മിൽ നടന്ന വാക്പോരിൽ വ്യക്തതയുമായി മന്ത്രി . പരിവേഷ് പോർട്ടലിനെക്കുറിച്ച് തന്റെ ശ്രദ്ധയില്‍പ്പെടുത്തിയ ഒരു ജനപ്രതിനിധി എന്നാണ് പറഞ്ഞത്. അത് ജനീഷ് കുമാറല്ല. പഞ്ചായത്തംഗം, ബ്ലോക്കംഗം, ജില്ലാ പഞ്ചായത്തംഗം, എംഎല്‍എ, എംപി എന്നിവരൊക്കെ ജനപ്രതിനിധികളല്ലേ. വ്യക്തിപരമായി ജനീഷിനെ പേരെടുത്ത് പറഞ്ഞിട്ടില്ല. പ്രത്യയശാസ്ത്രപരമായി ഓരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടുണ്ട്. അവ തമ്മിലുള്ള ഏറ്റുമുട്ടല്‍ സ്വാഭാവികമാണെന്നും മന്ത്രി വിശദീകരിച്ചു. ഗവിയിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു ജനീഷ് കുമാറിന്റെ സാന്നിധ്യത്തില്‍ മന്ത്രിയുടെ തുറന്നു പറച്ചിൽ.