മുട്ടിൽ മരംമുറി കേസിൽ റിപ്പോർട്ടർ ടി.വി ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നതായി പരാതി ലഭിച്ചെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. ആന്റോ അഗസ്റ്റിൻ അടക്കം മൂന്ന് പ്രതികൾ നികേഷ് കുമാറിന്റെ സാന്നിധ്യത്തിൽ ഗൂഢാലോചന നടത്തി എന്നതാണ് ആരോപണം. വിവാദ ഉത്തരവ് അന്നത്തെ റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ജയതിലക് ഇറക്കാൻ ഇടയാക്കിയ സാഹചര്യം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
മുട്ടിൽ മരുമുറി കേസിലെ വിവാദ ഉത്തരവിന് പിന്നിൽ നടന്ന ഗൂഢാലോചനയെ കുറിച്ചുള്ള ഗുരുതര ആരോപണങ്ങളാണ് മന്ത്രി ഉന്നയിച്ചത്. കഴിഞ്ഞദിവസം ഈമെയിൽ വഴി തനിക്ക് പരാതി ലഭിച്ചു. റിപ്പോർട്ടര്‍ ടിവിയുടെ ഓഫീസിൽ വച്ച് പ്രതികൾ നടത്തിയ ഗൂഢാലോചന ഒരു മാധ്യമപ്രവർത്തനകന്‍ കണ്ടു. ഇക്കാര്യം അയാൾ വെളിപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്നാണ് പരാതി. താൻ ഇക്കാര്യം ആഭ്യന്തര മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയതായും വനംമന്ത്രി പറഞ്ഞു.
മുട്ടിൽ മരംമുറിയ്ക്ക് കാരണമായ വിവാദ ഉത്തരവ്, കെ.ജയതിലക് ഐഎഎസ് ഇറക്കാൻ ഇടയായി സാഹചര്യവും അന്വേഷിക്കും. ദുരൂഹമായ ഇടപെടലുകൾ ഉണ്ടായതായി സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. കേസിൽ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രത്തിൽ സംഭവിച്ചത് ക്ലറിക്കൽ പിഴവാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.