• മുട്ടിൽ മരംമുറിയിൽ അടിമുടി ദുരൂഹതയുണ്ടെന്നും സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ.

മുട്ടിൽ മരംമുറിയിൽ അടിമുടി ദുരൂഹതയുണ്ടെന്നും സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. 2021-ൽ രൂപീകരിച്ച വിവിധ വകുപ്പുകളുടെ സമിതി ഒരു യോഗം പോലും ചേർന്നിട്ടില്ലെന്നും അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടന്നിട്ടുണ്ടെന്നും മന്ത്രി മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. Also Read: നിയമന വിവാദം; ബിആർഎം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ ജോലി രാജിവച്ചു

 

രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലില്ലാതെ വിവിധ വകുപ്പുകളുടെ സമിതി യോഗം ചേരാതിരിക്കില്ലെന്നാണ് തന്റെ വിലയിരുത്തലെന്ന് മന്ത്രി പറഞ്ഞു. നിയമസഭ പാസാക്കിയ നിയമത്തെ സർക്കാർ ഉത്തരവിലൂടെ മറികടക്കാൻ കഴിയുമോയെന്ന കാര്യവും പരിശോധിക്കും. മരംമുറി കേസിലെ ഗൂഢാലോചന നേരിൽ കണ്ടതായി ഒരു മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തിയ പശ്ചാത്തലത്തിൽ ലഭിച്ച പരാതി ഉൾപ്പെടെ വിശദമായി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.

അതേസമയം, ഗുജറാത്തിലെ അനന്ത് അംബാനിയുടെ വൻതാര മൃഗസംരക്ഷണ കേന്ദ്രത്തെ മന്ത്രി പ്രശംസിച്ചു. വൻതാര അത്ഭുതകരമായ സംരംഭമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽനിന്ന് മൃഗങ്ങളെ വൻതാരയ്ക്ക് കൈമാറാൻ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രം മൃഗങ്ങളെ ഏറ്റെടുക്കുകയുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

വൻതാര കേരളത്തിന് രണ്ട് മൃഗസംരക്ഷണ ആംബുലൻസുകൾ കൈമാറുന്നുണ്ട്. കേന്ദ്രത്തിലെ പ്രവർത്തനങ്ങളും സൗകര്യങ്ങളും പഠിക്കുന്നതിനായി കേരളത്തിൽനിന്ന് ഡോക്ടർമാരെയും ഉദ്യോഗസ്ഥരെയും വൻതാരയിലേക്ക് അയയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

ENGLISH SUMMARY:

Kerala Forest Minister Shibu Baby John has called for a thorough investigation into the alleged conspiracy behind the Muttil tree felling case. He questioned why a multi-department committee formed in 2021 had never met and raised concerns about possible attempts to derail the investigation. The minister also said complaints related to the alleged conspiracy would be examined. Separately, he praised Anant Ambani's Vantara animal care centre in Gujarat, confirmed that Kerala would receive two animal rescue ambulances, and announced plans to send officials and veterinarians for a study visit.