നിയമന വിവാദത്തെത്തുടർന്ന് കോൺഗ്രസ് നേതാവ് ബിആർഎം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ റിസർച്ച് ഓഫിസർ തസ്തികയിൽനിന്ന് രാജിവച്ചു. വെള്ളിയാഴ്ച രാജിക്കത്ത് കൈമാറി. അപേക്ഷ ക്ഷണിക്കാതെ ബയോഡേറ്റ മാത്രം വാങ്ങി നിയമനം നൽകിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് രാജി. Also Read: ഉച്ചയ്ക്ക് വൈറ്റില ബാറില്‍, വൈകിട്ട് പാലാരിവട്ടം, രാത്രി നെടുമ്പാശ്ശേരി!100 കി.മീ വേഗത്തില്‍ കാറോടിച്ചു
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ മാനേജ്‌മെന്റ് ആൻഡ് ട്രെയിനിങ്ങിൽ റിസർച്ച് ഓഫിസർ തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരുന്നില്ലെന്നാണ് ആരോപണം. ഒരു വർഷത്തേക്കുള്ള കരാർ നിയമനമായിരുന്നു ഇത്. പ്രതിമാസം 40,000 രൂപയായിരുന്നു വേതനം നിശ്ചയിച്ചിരുന്നത്. ഔദ്യോഗികമായി അപേക്ഷ ക്ഷണിക്കുന്നതിന് പകരം ബയോഡേറ്റ വാങ്ങി നിയമനം നടത്തിയെന്നതിലാണ് വിവാദം ഉയർന്നത്.
ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ളതിനാലാണ് നിയമനം നൽകിയതെന്നായിരുന്നു സീമാറ്റിന്റെ വിശദീകരണം. എന്നാൽ, അപേക്ഷ ക്ഷണിക്കാതെ നിയമനം നടത്തിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ വ്യക്തതയുണ്ടായിരുന്നില്ല.