File image

പരസ്യപ്രസ്താവനകള്‍ക്ക് കര്‍ശന വിലക്കുമായി കെപിസിസി. പരസ്യപ്രസ്താവനകള്‍ ആരും നടത്തരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സോഷ്യല്‍ മീഡിയ അതിക്രമങ്ങള്‍ നീതീകരിക്കാവുന്നതല്ലെന്നും വിവാദങ്ങളുമായി ബന്ധപ്പെട്ട് നേതാക്കളുമായും സംസാരിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു .   

 

സംസ്ഥാന കോൺഗ്രസിലെ തർക്കങ്ങള്‍ പരിധി വിട്ടതോടെയാണ് നേതൃത്വത്തിന്റെ കര്‍ശന ഇടപെടല്‍. തര്‍ക്കങ്ങളില്‍ ഹൈക്കമാൻഡ് ഇടപെട്ടേക്കുമെന്നു സൂചനയുണ്ട്. വൈദ്യുതി മന്ത്രിമാരുടെ യോഗത്തിനായി ഡൽഹിക്ക് പോകുന്ന കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, സന്ദർശനത്തിനിടെ  നേതൃത്വവുമായി കൂടികാഴ്ച നടത്തിയേക്കും. കേരളത്തിലെ പ്രശ്നങ്ങൾ ഹൈക്കമാൻഡിനെ ധരിപ്പിക്കും എന്നാണ് വിവരം. 

 

നേരത്തെ മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയേക്കുറിച്ച് അടക്കം ‘എ’ ഗ്രൂപ്പ് ഹൈക്കമാൻഡിനു മുമ്പിൽ പരാതിപ്പെട്ടിരുന്നു. ഷാഫി പറമ്പിലിന് എതിരായ രാജ്മോഹൻ ഉണ്ണിത്താന്റെ രൂക്ഷ വിമർശനത്തോട് കാര്യമായി പ്രതികരിക്കാതെ വിഷയം തണുപ്പിക്കുകയാണ് നേതാക്കൾ. വി.ഡി.സതീശനും രമേശ് ചെന്നിത്തലയും കെ.മുരളീധരനും അടക്കമുള്ള നേതാക്കൾ സംയമനം പാലിച്ചു. രാജ്മോഹൻ ഉണ്ണിത്താന് അമിത പ്രാധാന്യം നൽകി മുഖ്യമന്ത്രിക്കെതിരെ പറഞ്ഞതടക്കമുള്ള കാതലായ വിഷയങ്ങളുടെ പ്രാധാന്യം കുറയ്ക്കേണ്ടെന്നാണ് കെ.സി പക്ഷവും ‘എ’ ഗ്രൂപ്പും കണക്കുകൂട്ടുന്നത്. 

ENGLISH SUMMARY:

Malayala Manorama Online News reports that KPCC has imposed a strict ban on public statements by leaders amid escalating internal conflicts in the Kerala Congress. Party president Sunny Joseph warned against social media attacks and indicated that the high command may intervene to resolve the ongoing disputes.