ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളര്‍ ധരിപ്പിക്കാനുള്ള വനംവകുപ്പിന്റെ രണ്ടാം ദിവസത്തെ ദൗത്യവും ഉപേക്ഷിച്ചു. ചെമ്പക തൊഴുകുടി ഭാഗത്തുനിന്ന് 301 കോളനിയിലേക്ക് എത്തിച്ച്  മയക്കു വെടിവയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ആന ഏലക്കാടിനുള്ളിൽ തുടർന്നതിനാൽ ദൗത്യം വിജയിച്ചില്ല. ദൗത്യം നാളെയും തുടരും.

 

ചെമ്പത്തോഴുകുടി പ്രദേശത്താണ് വനം വകുപ്പ് ആദ്യം ചക്ക കൊമ്പനെ ട്രാക്ക് ചെയ്തത്. അവിടെ ചെറുതുരുത്തിൽ വിശ്രമിച്ച ചക്ക കൊമ്പനെ പടക്കം പൊട്ടിച്ചാണ് ചെമ്പക തൊഴുകുടി - നാലുമുക്ക് - 301 കോളനി ഭാഗത്തേക്ക് എത്തിച്ചത്. ഇതിനിടെ ആന മറയുകയും പിന്നെ ഏലക്കാട്ടിലേക്ക് പോവുകയും ചെയ്തു. ചക്ക കൊമ്പൻ  അക്രമാസക്തനും ഈ മേഖലകളിൽ പലയിടത്തും ജനവാസവുമുള്ളതിനാലാണ്  മയക്കു വെടിയിലേക്ക് കടക്കാഞ്ഞത്. വെളിച്ചക്കുറവ് കൂടി ആയതോടെ ഇന്നത്തെ ദൗത്യം 5 മണിയോടെ ഉപേക്ഷിച്ചു

 

Also read:  ചക്കക്കൊമ്പന് റേഡിയോ കോളർ എന്തിന്? ദൗത്യത്തിന് പിന്നിലെ ശാസ്ത്രം

ചക്ക കൊമ്പനെ മയക്കു വെടി വച്ച് റേഡിയോ കോളർ ധരിപ്പിക്കാനുള്ള ഓപ്പറേഷൻ ടീമിന്റെ എണ്ണം ഇന്നലെ കൂടുതലായതിനാൽ ഇന്ന് രണ്ട് ടീമാക്കി കുറച്ചായിരുന്നു ഇന്നത്തെ ദൗത്യം. ആനയെ പിടികൂടാനുള്ള ശ്രമം തുടരുന്ന ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും  അവധിയും നൽകിയിരുന്നു.

ENGLISH SUMMARY:

Chakkakompan latest news details the ongoing efforts by the Kerala Forest Department to tranquilize and radio-collar the wild elephant in Chinnakanal. Today's mission was called off due to poor visibility and unfavorable terrain, and operations will resume tomorrow.