brm-shafeer-1
  • നിയമന വിവാദത്തെത്തുടർന്ന് കോൺഗ്രസ് നേതാവ് ബിആർഎം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ റിസർച്ച് ഓഫിസർ തസ്തികയിൽനിന്ന് രാജിവച്ചു. വെള്ളിയാഴ്ച രാജിക്കത്ത് കൈമാറി.

ബന്ധു നിയമന വിവാദം ഉയർന്നതിന് പിന്നാലെ കെപിസിസി ജനറൽ സെക്രട്ടറി ബിആർഎം ഷഫീറിന്റെ ഭാര്യ ഷാനി സീമാറ്റിലെ ജോലി രാജിവച്ചു. റിസർച്ച് ഓഫീസർ തസ്തികയിലെ താൽക്കാലിക നിയമനമാണ് രാജിവെച്ചത്. മതിയായ യോഗ്യതയില്ലാതെയാണ് ഷാനിയെ നിയമിച്ചതെന്നും ആക്ഷേപമുയർന്നിരുന്നു.  Also Read: ഉച്ചയ്ക്ക് വൈറ്റില ബാറില്‍, വൈകിട്ട് പാലാരിവട്ടം, രാത്രി നെടുമ്പാശ്ശേരി!100 കി.മീ വേഗത്തില്‍ കാറോടിച്ചു

വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്റ്റേറ്റ് ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ  മാനേജ്മെൻറ് ആൻഡ് അഡ്മിനിസ്ട്രേഷനിലെ റിസർച്ച് ഓഫീസർ പദവിയിൽ നിന്നാണ് ഷാനി ഫെഫീർ രാജി നൽകിയത്. വെള്ളിയാഴ്ച രാജിക്കത്ത് സീമാറ്റ് അധികൃതർക്ക് കൈമാറി. അപേക്ഷ ക്ഷണിക്കുകയോ അഭിമുഖം നടത്തുകയോ ചെയ്യാതെ ബയോഡേറ്റ മാത്രം വാങ്ങി ഷാനിക്ക് നിയമനം നൽകിയെന്ന് ആരോപണമുയർന്നിരുന്നു. പിന്നാലെ നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയായ പി എച്ച് ഡി ഷാനിക്കില്ലെന്ന വിവരവും  പുറത്തുവന്നിരുന്നു. ഇതോടെ വിവാദം കൊഴുത്തു. 

ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനം ആയതുകൊണ്ട് വിജ്ഞാപനം ഇറക്കാതിരുന്നത് എന്നാണ് സീമാറ്റ്  അധികൃതരുടെ വിശദീകരണം. നിയമസഭ കൂടിച്ചേരുന്ന പശ്ചാത്തലത്തിൽ കെപിസിസി ജനറൽ സെക്രട്ടറിയുടെ ഭാര്യക്ക് നിയമനം നൽകിയത് പ്രതിപക്ഷം ആയുധമാക്കാനുള്ള സാധ്യത കൂടിയുള്ളപ്പോൾ മറ്റ് വഴികളില്ലാതെയാണ് ഷാനിയുടെ  രാജി. നിയമനം വിവാദമായതിന് പിന്നാലെ ബിആർഎം ഷഫീറിന്റെ പഴയ ആദർശ പ്രസംഗങ്ങളും പരിഹാസ വിഷയമായിരുന്നു. 

ENGLISH SUMMARY:

The wife of Congress leader BRM Shafeer has resigned as a Research Officer at SIEMAT following allegations of irregularities in her appointment. The one-year contractual position carried a monthly salary of ₹40,000. The controversy arose over claims that she was appointed based on her biodata without inviting applications. SIEMAT maintained that she possessed the required educational qualifications.