ടൈഗർ ഷ്റോഫിനെ വെടിവച്ച കേസുമായി ബന്ധപ്പെട്ട ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ തമിഴ്നാട് സ്വദേശി ഗുരുമൂർത്തി ഫോട്ടോഗ്രാഫറാണെന്ന് പൊലീസ്.
ബോളിവുഡ് താരങ്ങൾ പതിവായി സന്ദർശിക്കുന്ന സ്ഥലങ്ങളുടെ ചിത്രങ്ങൾ സംഘാംഗങ്ങൾക്ക് കൈമാറിയതായും സൂചനയുണ്ട്. ഇതിന് പ്രതിഫലമായി പലതവണ ഡോളർ കൈപ്പറ്റിയെന്നും പൊലീസിന് വ്യക്തമായി.
ചിത്രങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായി തൃശൂർ പൊലീസ് ഗുരുമൂർത്തിയുമായി തമിഴ്നാട്ടിലെ ഉദുമൽപേട്ടിലുള്ള ഭാര്യവീട്ടിലെത്തി.
ENGLISH SUMMARY:
A Tamil Nadu-based photographer, Gurumurthy, arrested in Thrissur, is suspected of sharing photographs of Mumbai locations frequented by Bollywood celebrities with members of the Lawrence Bishnoi gang. Police are investigating alleged dollar payments and have travelled to his wife's residence in Udumalaipettai to recover the mobile phone used to take the pictures.