chala-gold-robbery
  • തലസ്ഥാന നഗരത്തെ ഞെട്ടിച്ച ചാല സ്വര്‍ണക്കവര്‍ച്ചയ്ക്ക് പിന്നില്‍ വന്‍ ആസൂത്രണം. സ്വര്‍ണവ്യാപാരി നന്ദകുമാറിന്‍റെ കൈയില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന സംഘം അന്നേ ദിവസം വൈകിട്ട് ഏഴരമുതല്‍ നഗരത്തിലുണ്ടായിരുന്നുവെന്നതിന്‍റെ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.

തലസ്ഥാന നഗരത്തെ ഞെട്ടിച്ച ചാല സ്വര്‍ണക്കവര്‍ച്ചയ്ക്ക് പിന്നില്‍ വന്‍ ആസൂത്രണം.  സ്വര്‍ണവ്യാപാരി നന്ദകുമാറിന്‍റെ കൈയില്‍ നിന്ന് സ്വര്‍ണം  കവര്‍ന്ന സംഘം  അന്നേ ദിവസം വൈകിട്ട് ഏഴരമുതല്‍ നഗരത്തില്‍ ഉണ്ടായിരുന്നുവെന്നതിന്‍റെ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. പക്ഷെ ബൈക്ക് നമ്പര്‍ കണ്ടെത്താനായിട്ടില്ല. പ്രതികളെന്ന് സംശയിക്കുന്നവര്‍  ബൈക്കില്‍ കിള്ളിപ്പാലം ജംക്‌ഷനിലാണ് രാത്രി ഏഴരയോടെ എത്തിയത്. രാത്രി  9 മണിയോടെ ജുവലറിക്ക് അടുത്തുള്ള മരക്കട റോഡില്‍ പ്രതികള്‍ പ്രവേശിച്ചു. മരക്കട റോഡിലൂടെ പ്രതികള്‍ പലതവണ യാത്ര ചെയ്തതിന്‍റെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. Also Read: യുഎസില്‍ വിമാനങ്ങൾ വീണ്ടും പറന്നുതുടങ്ങി; ‘ഗ്രൗണ്ട് സ്റ്റോപ്പ്’ പിൻവലിച്ചു; പ്രതിസന്ധിക്ക് കാരണമായതെന്ത്?


ഒരു മണിക്കൂറിലകം പരിസരം നിരീക്ഷിച്ച് സ്വര്‍ണക്കവര്‍ച്ച സംഘം പരിസരത്ത് തന്നെയുണ്ടായിരുന്നു. നന്ദകുമാര്‍ കടയില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ സംഘം പിന്‍തുടരുകയായിരുന്നു. മൂന്ന് പേരാണ് സംഘത്തിലെത്താണ് പൊലീസ് നിഗമനം.  കവര്‍ച്ചയില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടെന്നാണ്  പൊലീസ് കരുതുന്നത്. കടയിലെ ജീവനക്കാരില്‍ നിന്നടക്കം മൊഴി രേഖപ്പെടുത്തി

പ്രതികളെപ്പറ്റി സൂചനലഭിച്ചുവെന്നും വൈകാതെ കുടുക്കും എന്നുമാണ് പൊലീസ് പറയുന്നത്. സ്വര്‍ണ ഏജന്‍റുമാരുടെ സഹായികളെയും പൊലീസ് സംശയിക്കുന്നുണ്ട്.  പുതിയ തരം ബൈക്കാണ്  മോഷണത്തിന് ഉപയോഗിച്ചത്. ഇത്തരം അധികം ബൈക്കുകള്‍ നഗരത്തിലില്ല.

ENGLISH SUMMARY:

The Chala gold robbery in Thiruvananthapuram is suspected to have been carefully planned, with the accused reportedly scouting the area hours before the incident. Police believe three people were directly involved, while others may have assisted in the operation. Investigators are examining CCTV footage, witness statements and the motorcycle used in the robbery to identify and arrest the suspects.