മകള്‍ വീണ അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇനിയും വിവരങ്ങള്‍ വേണമെങ്കില്‍ നല്‍കാന്‍ തയാറാണ്. എല്ലാ സംശുദ്ധമായാണ് നടക്കുന്നത്. നേരത്തെ പറഞ്ഞതുപോലെ തന്റെ കൈകള്‍ ശുദ്ധമാണ്. വീണ എന്റെ മകളാണ് എന്ന പേരിലാണല്ലോ ഇങ്ങനെ വരുന്നത്. എന്റെ മകളായതിനാൽ വിചിത്രമായ നടപടികളാണ് നേരിടേണ്ടി വരുന്നത്. സാധാരണനിലയില്‍ ഇ.ഡി. വാർത്താക്കുറിപ്പ് ഇറക്കാറില്ല. 

 

ഈ വിഷയത്തിൽ വാർത്താക്കുറിപ്പിറക്കി . വീണ എന്റെ മകളാണെന്ന കാര്യത്തിൽ തർക്കമില്ല. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് വാർത്ത കൊടുത്തത്. ?. പിണറായി വിജയനു നേരെയായാൽ എന്തും ചെയ്യാമെന്ന് കരുതുന്നു . അന്വേഷണവുമായി വീണ സഹകരിച്ചു. വിവരങ്ങൾ നൽകാൻ ഇനിയും മടിയില്ല. ഞാനോ മകളോ കുടുംബാംഗങ്ങൾ ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന പൂർണ ബോധ്യമുണ്ട്. 

 

Also read: വീണയുടെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ അന്വേഷണം


എനിക്കെതിരെയും സിബിഐ അന്വേഷണമുണ്ടായിരുന്നു. 1996 ൽ ഒരാൾ കണ്ണൂരിൽ വന്ന് സമീപിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് രണ്ടോ മൂന്നോ കോടി രൂപ തന്നുവെന്നാണ് ആരോപണം. അത് തെറ്റാണെന്ന് സി.ബി.ഐയ്ക്ക് ബോധ്യപ്പെട്ടു. ഏറെക്കാലമായി എന്നെ കുടുക്കാൻ ശ്രമിക്കുന്നെന്നും തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് ആരോപിച്ചു

 

കൂടുതൽ കമ്പനികളിൽ പങ്കാളിത്തമുണ്ടോ എന്ന് പരിശോധിക്കാൻ ഇ ഡി. വീണയുടെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ അന്വേഷണം നടത്താന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. റിയാസിന്‍റെ സുഹൃത്ത് നിഖിലിന്‍റെ മറ്റൊരു ഫോൺ ഹവാല ഇടപാടുകൾക്ക് ഉപയോഗിച്ചു എന്ന സംശയത്തിലാണ് ഇഡി

 

വെളിപ്പെടുത്തിയ സ്വത്തിനെക്കാൾ കൂടുതൽ സാമ്പത്തിക ഇടപാടുകൾ വീണ നടത്തി എന്നാണ് ഇഡിയുടെ നിഗമനം. ഡയറിയിലെ 20 കോടിയിലേറെ രൂപയുടെ കണക്കുകളാണ് കൂടുതൽ പരിശോധനയ്ക്കുള്ള കാരണം. എക്സാലോജിക് കമ്പനിയുടെ ഉടമയായ വീണ കോഴിക്കോട് ആസ്ഥാനമായ ലേക്കർ ഇന്ത്യയുടെ പാർട്ണറുമാണ്. ലേക്കർ ഇന്ത്യ ഷെൽ കമ്പനിയാണെന്ന നിഗമനത്തിലാണ് ഇഡി. സമാനമായ മറ്റു കമ്പനികളിൽ വീണ പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. 

 

നിലവിൽ ലേക്കർ ഇന്ത്യയിൽ നിക്ഷേപിച്ച പണം സിഎംആർഎല്ലിൽ നിന്ന് ലഭിച്ചതാണെന്നാണ് വിവരം. കോഴിക്കോട് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മുഹമ്മദ് റിയാസിന്‍റെ സുഹൃത്ത് നിഖിലിന്‍റെ മൊബൈൽ ഫോൺ ED പിടിച്ചെടുത്തിരുന്നു. ഇത് ഉടൻ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും. നിഖിൽ മറ്റൊരു ഫോണും സിമ്മും ഉപയോഗിച്ചിരുന്നതായി ഇഡി ക്ക് വിവരമുണ്ട്. ഇത് ഹവാലാ ഇടപാടുകൾക്ക് വേണ്ടിയെന്ന സംശയത്തിലാണ് ഇഡി.

ENGLISH SUMMARY:

Pinarayi Vijayan denies any involvement in hawala transactions for himself or his daughter Veena Vijayan. He states that his daughter is facing unusual actions due to her relationship with him and that she has cooperated fully with the ED investigation.