മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി.വീണക്ക് കൂടുതൽ കമ്പനികളിൽ പങ്കാളിത്തമുണ്ടോ എന്ന് പരിശോധിക്കാൻ ഇ ഡി. വീണയുടെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ അന്വേഷണം നടത്തും. റിയാസിന്‍റെ സുഹൃത്ത് നിഖിലിന്‍റെ മറ്റൊരു ഫോൺ ഹവാല ഇടപാടുകൾക്ക് ഉപയോഗിച്ചു എന്ന സംശയത്തിലാണ് ഇഡി
വെളിപ്പെടുത്തിയ സ്വത്തിനെക്കാൾ കൂടുതൽ സാമ്പത്തിക ഇടപാടുകൾ വീണ നടത്തി എന്നാണ് ഇഡിയുടെ നിഗമനം. ഡയറിയിലെ 20 കോടിയിലേറെ രൂപയുടെ കണക്കുകളാണ് കൂടുതൽ പരിശോധനയ്ക്കുള്ള കാരണം. എക്സാലോജിക് കമ്പനിയുടെ ഉടമയായ വീണ കോഴിക്കോട് ആസ്ഥാനമായ ലേക്കർ ഇന്ത്യയുടെ പാർട്ണറുമാണ്. ലേക്കർ ഇന്ത്യ ഷെൽ കമ്പനിയാണെന്ന നിഗമനത്തിലാണ് ഇഡി. സമാനമായ മറ്റു കമ്പനികളിൽ വീണ പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. നിലവിൽ ലേക്കർ ഇന്ത്യയിൽ നിക്ഷേപിച്ച പണം സിഎംആർഎല്ലിൽ നിന്ന് ലഭിച്ചതാണെന്നാണ് വിവരം. കോഴിക്കോട് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മുഹമ്മദ് റിയാസിന്‍റെ സുഹൃത്ത് നിഖിലിന്‍റെ മൊബൈൽ ഫോൺ ED പിടിച്ചെടുത്തിരുന്നു. ഇത് ഉടൻ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും. നിഖിൽ മറ്റൊരു ഫോണും സിമ്മും ഉപയോഗിച്ചിരുന്നതായി ഇഡി ക്ക് വിവരമുണ്ട്. ഇത് ഹവാലാ ഇടപാടുകൾക്ക് വേണ്ടിയെന്ന സംശയത്തിലാണ് ഇഡി.