vd-satheesan-2

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തന്‍ കേല്‍ക്കറിനെ സെക്രട്ടറിയാക്കിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍ . കേല്‍ക്കറിനെ സി.ഇ.ഒയായി ശുപാര്‍ശ ചെയ്തത് എല്‍ഡിഎഫ്. കേല്‍ക്കറിനെ സി.പി.എമ്മോ ബിജെപിയോ എതിര്‍ത്തിരുന്നില്ല. നല്ല പ്രവര്‍ത്തനപരിചയമുള്ള ഉദ്യോഗസ്ഥനാണെന്നും ബംഗാളുമായി താരതമ്യം ചെയ്യാനാകില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

 

മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലും കേൽക്കറുടെ നിയമനത്തെ വി.ഡി. സതീശൻ ന്യായീകരിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ജോലി അവസാനിക്കുന്നതാണെന്നും, അത് കഴിഞ്ഞയുടൻ അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കണമെന്നാണോ വിവാദമുണ്ടാക്കുന്നവർ പറയുന്നതെന്നും സതീശൻ ചോദിച്ചു.

 

 നളിനി നെറ്റോയെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഇത്തരത്തിൽ നിയമിച്ചിട്ടില്ലേ എന്നും സതീശൻ ആരാഞ്ഞു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെ മുഖ്യമന്ത്രി വി.ഡി. സതീശൻ ശക്തമായി തള്ളി. കേൽക്കറുടെ നിയമനം തികച്ചും സ്വാഭാവികമായ ഭരണപരമായ നടപടിക്രമം മാത്രമാണെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചു.

 

മുൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന നളിനി നെറ്റോയുടെ സമാനമായ നിയമനത്തെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിന് പൂർണ്ണ പിന്തുണ അറിയിച്ചു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങൾ അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിച്ച ഭരണപരമായ തീരുമാനങ്ങൾ മാത്രമാണെന്നും, ഇവ പൂർണ്ണമായ നിയമനങ്ങളായി കണക്കാക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

 

ENGLISH SUMMARY:

Rathan Kelkar's appointment as secretary is a natural administrative procedure, according to Chief Minister VD Satheesan. He defended the decision, highlighting Kelkar's experience and drawing parallels with past appointments like Nalini Netto's.