കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടയിൽ വയറ്റിൽ കത്രിക കുടുങ്ങി 8 വർഷത്തോളമായി ദുരിതമനുഭവിക്കുന്ന ഹര്‍ഷീനയ്ക്ക് നീതി ലഭിക്കുമെന്ന് മന്ത്രി കെ.മുരളീധരന്‍. തുടര്‍നടപടികള്‍ മന്ത്രിസഭ തീരുമാനിക്കും. ചികിത്സാപ്പിഴവുകളെക്കുറിച്ചുള്ള മുന്‍ പരാതികളില്‍ പരാതിക്കാര്‍ ആവശ്യപ്പെട്ടാല്‍ വീണ്ടും അന്വേഷണം നടത്തുമെന്നും മുന്‍വിധിയോടെ സമീപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെക്കുറിച്ച് വിദഗ്ധ സമിതി റിപ്പോര്‍ട്ട് മുഖവിലയ്ക്കെടുക്കുന്നില്ല. വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്തെ മരുന്നുവാങ്ങലിനെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍. മഴക്കാലത്ത് മരുന്നുക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദ്ദേശം നല്‍കി. ശസ്ത്രക്രിയകള്‍ക്ക് നിര്‍ദ്ദിഷ്ട പ്രോട്ടോക്കോള്‍ പാലിക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളെ നിലത്ത് കിടത്തരുത്. ഡോക്ടര്‍മാരുടെ പുതിയ തസ്തികകള്‍ സൃഷ്ടിക്കും. മുന്‍ഗാമികളെക്കുറിച്ച് പറയേണ്ടതില്ല. ഇനി എന്തുചെയ്യണമെന്നതാണ് പ്രധാനമെന്നും തിരുവനന്തപുരം പ്രസ് ക്ലബ്ബിന്‍റെ ലീഡേഴ്സ് വിഷന്‍ പരിപാടിയില്‍ കെ.മുരളീധരന്‍ പറഞ്ഞു.