shibu-baby-john-congress-cm-race-analysis

വി.‍ഡി.സതീശന്‍ മന്ത്രി സഭയില്‍ ആര്‍.എസ്.പിയുടെ വകുപ്പുകളില്‍ തീരുമാനമായി. ഷിബു ബേബി ജോണിന് വനം, കശുവണ്ടി വ്യവസായം, നൈപുണ്യ വികസനം എന്നീ വകുപ്പുകള്‍ ലഭിക്കും. നേരത്തേ ജലവിഭവ വകുപ്പാണ് ആര്‍എസ്പിക്ക് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ജലവകുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും രംഗത്തെത്തിയിരുന്നു. 

ജോസഫ് വിഭാഗം രംഗത്തെത്തിയപ്പോളും വാഗ്ദാനം ചെയ്ത വകുപ്പ് തന്നെ വേണമെന്നായിരുന്നു ആര്‍എസ്പിയുടെ നിലപാട്. തൊഴില്‍വകുപ്പ് വേണ്ട, വനവും ടൂറിസവും അല്ലെങ്കില്‍ വൈദ്യുതി വേണമെന്ന് ആര്‍എസ്പി പറഞ്ഞിരുന്നു. ഒടുവിലാണ് വനംവകുപ്പ്, കശുവണ്ടി വ്യവസായം, നൈപുണ്യ വികസനം എന്നീ വകുപ്പുകള്‍ ആര്‍എസ്പിയിലെത്തുന്നത്. അതേസമയം, കല്‍പറ്റ എംഎല്‍എ ടി.സിദ്ദിഖിനായിരുന്നു ആദ്യം വനം വകുപ്പ് നിശ്ചയിച്ചിരുന്നത്. 

അതേസമയം, വി.ഡി.സതീശന്‍ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തും. കോണ്‍ഗ്രസിന്റെ പതിനൊന്നും ലീഗിന്‍റെ അഞ്ചും ഉള്‍പ്പെടെ 20 മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതി‍ജ്ഞ ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് സ്പീക്കര്‍. രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.മുരളീധരന്‍, എ.പി.അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, എം.ലിജു, ടി.സിദ്ദിഖ്, കെ.ഇ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് കോണ്‍ഗ്രസ് മന്ത്രിമാര്‍. കെ.ഇ.തുളസി രണ്ടരവര്‍ഷം കഴിഞ്ഞ് ഒഴിയുമ്പോള്‍ ഐ.സി.ബാലകൃഷ്ണനെ മന്ത്രിയാക്കാനാണ് തീരുമാനം.

പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.ബഷീര്‍, എന്‍.ഷംസുദ്ദീന്‍, കെ.എം.ഷാജി, ഇ.വി. അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് ലീഗ് മന്ത്രിമാര്‍. കോഴിക്കോട് ജില്ലയ്ക്ക് പ്രതിനിധ്യം ലഭിക്കാന്‍ രണ്ടരവര്‍ഷം കഴിഞ്ഞ് പാറക്കല്‍ അബ്ദുല്ലയെ മന്ത്രിയാക്കും. ആരാണ് ഒഴിയേണ്ടതെന്ന് അന്ന് തീരുമാനിക്കും

കേരള കോണ്‍ഗ്രസില്‍നിന്ന് മോന്‍സ് ജോസഫ് മന്ത്രിയാകും. അപു ജോണ്‍ ജോസഫാണ് ചീഫ് വിപ്പ്. മറ്റ് ഘടകക്ഷികളില്‍നിന്ന് ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സി.പി ജോണ്‍ എന്നിവരും മന്ത്രിസഭയിലെത്തും. അനൂപ് ജേക്കബ് രണ്ടരവര്‍ഷം കഴിഞ്ഞ് ഒഴിയുമ്പോള്‍ മാണി സി. കാപ്പനെ മന്ത്രിയാക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് സ്പീക്കര്‍. ഷാനിമോള്‍ ഉസ്മാന്‍ ഡപ്യൂട്ടി സ്പീക്കറാകും.

ENGLISH SUMMARY:

The portfolio allocation for the RSP in the upcoming VD Satheesan cabinet has been finalized following high-level coalition talks. RSP leader Shibu Baby John will now take charge of the Forest, Cashew Industry, and Skill Development departments. Initially, the Congress party had promised the Water Resources portfolio to the RSP; however, a conflicting demand arose from the Kerala Congress (Joseph) faction. To maintain coalition harmony after the Joseph group compromised on a single ministerial berth, the UDF leadership shifted Water Resources to them and reassigned the Forest ministry to the RSP. This adjustment successfully resolves one of the final remaining friction points right before the official swearing-in ceremony.