നിയമസഭാതിരഞ്ഞെടുപ്പില്‍ എം. ലിജു ജയിച്ചത് ശരിയായ മാർഗ്ഗത്തിലൂടെയല്ലെന്ന് മുന്‍ എം.എല്‍.എ യു.പ്രതിഭ. ലിജു കരഞ്ഞ് വോട്ടുതേടി. താൻ കരഞ്ഞത് വോട്ടിനു വേണ്ടി ആയിരുന്നില്ല . കരഞ്ഞല്ല വോട്ട് വാങ്ങേണ്ടത് . തിരഞ്ഞെടുപ്പ് കാലത്ത് തന്നെ വില്ലത്തിയാക്കി. വീടുകള്‍ കയറി അപവാദ പ്രചാരണം നടത്തി. മകനെ കുറിച്ച് അനാവശ്യം പറഞ്ഞുപരത്തി. മകൻ രാഷ്ട്രീയത്തിൽ പോലുമില്ല. എന്നിട്ടും ആക്രമിച്ചു .
Also Read: മന്ത്രിയാകാത്തതില്‍ സങ്കടമില്ലെന്ന് ചാണ്ടി ഉമ്മന്‍ ; സദസില്‍ നിറഞ്ഞ കയ്യടി
മകനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉടൻ മറുപടി നൽകും . മണ്ഡലത്തിൽ യുഡിഎഫ് പണം ഒഴുക്കി . രണ്ട് തവണ പ്രതിഭ ജയിച്ചതല്ലേ, ഇനി യുഡിഎഫിന് അവസരം തരണം എന്നായിരുന്നു ലിജുവിന്റെ പ്രചരണം . ഇത് കേട്ട ജനങ്ങൾ മാറി ചിന്തിച്ചു . തോൽക്കാൻ പ്രധാന കാരണം ഇതാണ് . നാട്ടിലെ പുതിയ തലമുറക്ക് വഴി കാട്ടാൻ ലിജുവിന്റെ വകുപ്പിന് കഴിയട്ടെയെന്നും ഫേസ്ബുക്ക് ലൈവിൽ ആണ് യു പ്രതിഭയുടെ പ്രതികരിച്ചു.
അതേസമയം, പ്രതിഭയ്ക്ക് മറുപടിയുമായി ലിജു രംഗത്തെത്തി. കരഞ്ഞതുകൊണ്ട് ഒരാള്‍ ജയിക്കുമോ? കോളജ് തിരഞ്ഞെടുപ്പോ, ക്ലാസ് ലീഡര്‍ തിരഞ്ഞെടുപ്പോ അല്ല. പ്രതിഭയ്ക്കെതിരെ വ്യക്തി അധിക്ഷേപം നടത്തിയിട്ടില്ലെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ എം.ലിജു പറഞ്ഞു